ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജന നായകൻ’ രണ്ടാഴ്ചയ്ക്കുള്ളിൽ തിയേറ്ററുകളിലെത്തും (Thalapathy Vijay Jana Nayagan). ചിത്രത്തിന്റെ നിർമ്മാതാവ് വെങ്കട്ട് കെ. നാരായണയാണ് റിലീസ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള ആദ്യ റിലീസ് കൂടിയാണിത്.
പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായാണ് ‘ജന നായകൻ’ കണക്കാക്കപ്പെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റ പശ്ചാത്തലത്തിൽ, ചിത്രത്തിന്റെ രാഷ്ട്രീയ പ്രമേയവും ‘ജന നായകൻ’ എന്ന പേരും വലിയ പ്രാധാന്യത്തോടെയാണ് ആരാധകർ കാണുന്നത്.
എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ.വി.എൻ (KVN) പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.നേരത്തെ പൊങ്കലിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡ് തടസ്സങ്ങൾ കാരണവും ഓൺലൈനിൽ ദൃശ്യങ്ങൾ ചോർന്നതുമായ പ്രതിസന്ധികളാൽ നീണ്ടുപോവുകയായിരുന്നു. നിലവിൽ സെൻസർ ബോർഡ് നടപടികൾ അവസാന ഘട്ടത്തിലാണ്.
വിജയ് മുഖ്യമന്ത്രിയായ ശേഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന നിലയിൽ തമിഴ്‌നാട്ടിലുടനീളം വലിയ ആവേശമാണ് ജനനായകന് ലഭിക്കുന്നത്.
Story Summary: Thalapathy Vijay’s upcoming movie ‘Jana Nayakan’ is set to hit theaters within two weeks, confirmed producer Venkat K. Narayana. Directed by H. Vinoth and produced by KVN Productions, this is expected to be Vijay’s final film before he fully commits to his political career as the Chief Minister of Tamil Nadu. Despite facing delays due to censorship issues and a leak online, the film is now clearing its final hurdles for a grand release.

