Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalകേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന: രാഹുൽ ഗാന്ധി ഇന്ന് പാർലമെൻ്റിൽ സംസാരിക്കും...

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന: രാഹുൽ ഗാന്ധി ഇന്ന് പാർലമെൻ്റിൽ സംസാരിക്കും | Union budget

🎙️ Latest Podcast

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ അവഗണനയെച്ചൊല്ലി കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ബജറ്റിലെ അവഗണനയെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാർലമെന്റിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുൽ സംസാരിക്കുക. (Union budget, Rahul Gandhi to speak in Parliament today)

വികസിത കേരളമെന്ന പ്രചാരണവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന ബിജെപി നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായി. ബജറ്റിലെ വിവേചനം വരാനിരിക്കുന്ന നിയമസഭാ ബജറ്റ് ചർച്ചകളിലും പാർലമെന്റിലും പ്രധാന ആയുധമാക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം.

എയിംസ്, അതിവേഗ റെയിൽ ഇടനാഴി, പ്രത്യേക പാക്കേജ് എന്നിവ തള്ളപ്പെട്ടത് ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ തിരിച്ചടിയായി. വികസനം ചർച്ചയാക്കി തിരഞ്ഞെടുപ്പിനെ നേരിടാനിരുന്ന നേതൃത്വത്തിന് കേന്ദ്രത്തിന്റെ ഈ നിലപാട് വിശദീകരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.