HomeNationalകേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് നിരാശ, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ | Union...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് നിരാശ, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ | Union Budget 2026-27

ന്യൂഡൽഹി: സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, സർവ്വശ്രേയസ്സ് എന്നീ മൂന്ന് തൂണുകളിൽ ഊന്നിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ സ്ഥിരതയാർജ്ജിച്ചുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ‘യുവശക്തി’ ബജറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട ഇതിൽ ഉൽപ്പാദന മേഖലയ്ക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ മുൻഗണന നൽകിയിട്ടുണ്ട്.(Union Budget 2026-27, Disappointment for Kerala)

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽ പാത എന്നീ ആവശ്യങ്ങൾ ഇത്തവണയും അവഗണിക്കപ്പെട്ടു. രാജ്യം ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ അതിൽ ഒന്നിൽ പോലും കേരളമില്ല.

വിഴിഞ്ഞം – ചവറ തീരത്തെ ധാതുമണൽ ഖനനവും സംസ്കരണവും ലക്ഷ്യമിട്ട് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ഇടനാഴി. ‘കോക്കനട്ട് പ്രൊമോഷൻ സ്കീം’ വഴി ഉൽപ്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ മാറ്റി നടാൻ സഹായം. ഒരു കോടി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും. സമുദ്ര ജൈവവൈവിധ്യത്തിനായി കേരളത്തിലും കർണാടകത്തിലും പ്രത്യേക കേന്ദ്രങ്ങൾ. പുതിയ മൂന്ന് അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ.

പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ രാജ്യത്ത് നിലവിൽ വരും. വിദേശയാത്രയ്ക്കുള്ള ടി.സി.എസ് 5%-ൽ നിന്ന് 2% ആയി കുറച്ചു. വിദേശ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള നികുതിയും 2 ശതമാനമാക്കി. അപകട നഷ്ടപരിഹാര തുകയെ ആദായനികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ക്ലൗഡ് സർവീസുകൾക്കും ഡാറ്റാ സെന്ററുകൾക്കും 2047 വരെ നികുതിയിളവ്. നികുതി വെട്ടിപ്പുകൾക്ക് കടുത്ത ശിക്ഷ. എന്നാൽ ചെറിയ പിഴവുകൾക്ക് പിഴ മാത്രം.

17 തരം കാൻസർ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി. പ്രമേഹ മരുന്നുകൾക്കും വില കുറയും. സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് റീജിയണൽ മെഡിക്കൽ ഹബുകൾ. യോഗ, വെൽനസ് മേഖലയിൽ ഒന്നര ലക്ഷം കെയർഗിവർമാരെ പരിശീലിപ്പിക്കും. കർഷകർക്കായി ‘ഭാരത് വിസ്താൻ’ എന്ന മൾട്ടി ലിംഗ്വൽ പോർട്ടലും എ.ഐ അധിഷ്ഠിത സഹായങ്ങളും. 2030-ഓടെ ഇന്ത്യൻ കശുവണ്ടിയെയും കൊക്കോയെയും ആഗോള പ്രീമിയം ബ്രാൻഡുകളാക്കും. ഖാദി പ്രോത്സാഹനത്തിന് ‘മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്’ പദ്ധതി.

സെമികണ്ടക്ടർ മിഷനായി 40,000 കോടി രൂപ വകയിരുത്തി. ആനിമേഷൻ, വിഷ്വൽ എഫക്ട്സ് മേഖലയിൽ 2030-ഓടെ 2 മില്യൺ തൊഴിലവസരങ്ങൾ. 15,000 സ്കൂളുകളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ. ഇന്ത്യയെ ബയോ ഫാർമ ആഗോള ഹബ്ബാക്കാൻ 10,000 കോടി. മുംബൈ – പൂണെ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ് കേരളത്തെ ഒഴിവാക്കിയുള്ള അതിവേഗ റെയിൽപ്പാതകൾ. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ, ഗ്രാമീണ മേഖലകളിൽ ‘ഷീ മാർട്ടുകൾ’ എന്നിവയും ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...