Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNational'ഇനി 25 വർഷം കൂടി ബാക്കിയുണ്ട്': ജന്മദിനത്തിലെ ഫോൺ കോളിനെപ്പറ്റി പരീക്ഷാ...

‘ഇനി 25 വർഷം കൂടി ബാക്കിയുണ്ട്’: ജന്മദിനത്തിലെ ഫോൺ കോളിനെപ്പറ്റി പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി | PM Modi

🎙️ Latest Podcast

ന്യൂഡൽഹി: തന്റെ 75-ാം ജന്മദിനത്തിൽ മുതിർന്ന നേതാവ് വിളിച്ചപ്പോൾ നടത്തിയ മറുപടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ പേ ചർച്ചയിൽ മനസ്സ് തുറന്നു. കഴിഞ്ഞ സെപ്റ്റംബർ 17-നായിരുന്നു പ്രധാനമന്ത്രിക്ക് 75 വയസ്സ് തികഞ്ഞത്. ജന്മദിനത്തിൽ വിളിച്ച ഒരു നേതാവ് തനിക്ക് 75 വയസ്സ് പൂർത്തിയായ കാര്യം സൂചിപ്പിച്ചു.(There are still 25 years left, PM Modi in Pariksha Pe Charcha)

താങ്കൾ 75 വർഷം പൂർത്തിയാക്കി എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ഇനി 25 വർഷം കൂടി ബാക്കിയുണ്ടെന്നാണ് അദ്ദേഹത്തോട് മറുപടി നൽകിയത് എന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികളോടായി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ലക്ഷ്യമിട്ടുള്ള തന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകിയത്.

ബിജെപിയിൽ നേതാക്കൾ 75 വയസ്സിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്ന കീഴ്‌വഴക്കം മുൻപ് ചർച്ചയായിരുന്നു. അതിനാൽ തന്നെ സെപ്റ്റംബറിൽ മോദിക്ക് 75 വയസ്സ് തികഞ്ഞപ്പോൾ അദ്ദേഹം സ്ഥാനമൊഴിയുമോ എന്ന തരത്തിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.