സേലം: കുടുംബസ്വത്ത് കൈമാറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സേലത്ത് മകൻ പിതാവിനെ കുത്തിക്കൊന്നു (Salem Crime News). കിച്ചിപാളയം സ്വദേശി ധനപാലാണ് (60) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ശ്രീധറിനെ (32) കിച്ചിപാളയം പോലീസ് അറസ്റ്റ് ചെയ്തു. തടയാൻ ശ്രമിച്ച സഹോദരിക്കും അക്രമത്തിൽ പരിക്കേറ്റു.
കുടുബസ്വത്ത് തന്റെ പേരിലേക്ക് മാറ്റി എഴുതണമെന്ന് ശ്രീധർ ദീർഘനാളായി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ധനപാലിന്റെ വീട്ടിലെത്തിയ ശ്രീധർ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് തർക്കത്തിലേർപ്പെട്ടു. എന്നാൽ, സ്വത്ത് നൽകാൻ ധനപാൽ വിസമ്മതിച്ചതോടെ പ്രകോപിതനായ ശ്രീധർ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പിതാവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനപാൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പിതാവിനെ ആക്രമിക്കുന്നത് തടയാൻ ഓടിയെത്തിയ ശ്രീധറിന്റെ സഹോദരി പ്രിയയ്ക്കും കുത്തേറ്റു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ശ്രീധറിനെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിച്ചത്. പരിക്കേറ്റ പ്രിയയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ധനപാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് ശ്രീധറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary: A 32-year-old man named Sreedhar was arrested in Salem for stabbing his father, Dhanapal, to death over a property dispute. The incident occurred in Kichipalayam when Dhanapal refused to transfer family property to Sreedhar’s name. Sreedhar also attacked his sister Priya when she tried to intervene.

