Friday, February 13, 2026
HomeNationalവിരമിച്ച സൈനികനെ കാർ ബോണറ്റിലിരുത്തി വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം; ക്രൂര സംഭവം...

വിരമിച്ച സൈനികനെ കാർ ബോണറ്റിലിരുത്തി വലിച്ചിഴച്ചത് ഒരു കിലോമീറ്ററോളം; ക്രൂര സംഭവം മധ്യപ്രദേശിൽ | Gwalior road rage

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ വാഹനാപകടത്തിന് പിന്നാലെയുണ്ടായ തർക്കത്തിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥന് നേരെ വധശ്രമം (Gwalior road rage). കല്യാൺ കിഷോർ കാന്ത് ശർമ എന്ന ഉദ്യോഗസ്ഥനെയാണ് അക്രമിസംഘം കാറിന്റെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചത്.

ഭിന്ദ് റോഡിലെ ഹോട്ടലിൽ നിന്ന് ബന്ധുവിനോടൊപ്പം മടങ്ങുകയായിരുന്നു കല്യാൺ കിഷോർ. ഇതിനിടെ ഇദ്ദേഹത്തിന്റെ കാർ യുവാക്കൾ സഞ്ചരിച്ചിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. തുടർന്ന് കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ ഇദ്ദേഹത്തോട് തർക്കിക്കുകയും അക്രമാസക്തരാവുകയും ചെയ്തു.

നാട്ടുകാർ തടിച്ചുകൂടിയതോടെ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിച്ച കല്യാൺ കിഷോറിനെ യുവാക്കൾ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ കാറിന്റെ ബോണറ്റിലേക്ക് വീണ ഇദ്ദേഹത്തെ മാറ്റാൻ ശ്രമിക്കാതെ യുവാക്കൾ വേഗത്തിൽ കാർ ഓടിച്ചുപോയി.ഏകദേശം ഒരു കിലോമീറ്ററോളം ദൂരം ഇദ്ദേഹത്തെ ബോണറ്റിൽ കിടത്തി വലിച്ചിഴച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് അക്രമികൾ രക്ഷപ്പെട്ടു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥൻ നിലവിൽ ചികിത്സയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala