Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeNationalപരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ആസിഡൊഴിച്ചു; പൂനെയിൽ ഭർത്താവിന്റെ ക്രൂരത...

പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ആസിഡൊഴിച്ചു; പൂനെയിൽ ഭർത്താവിന്റെ ക്രൂരത | Pune Man Pours Acid On Wifes Genitals

🎙️ Latest Podcast

പൂനെ: ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് മർദ്ദിച്ച ശേഷം സ്വകാര്യഭാഗങ്ങളിൽ ആസിഡൊഴിച്ച് ഭർത്താവിന്റെ ക്രൂരത (Pune Man Pours Acid On Wifes Genitals). മഹാരാഷ്ട്രയിലെ പൂനെയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ആക്രമണത്തിന് ശേഷം ഗുരുതരമായി പരിക്കേറ്റ യുവതിയെ ചികിത്സ നൽകാൻ അനുവദിക്കാതെ 15 ദിവസത്തോളം ഇയാൾ വീട്ടിൽ പൂട്ടിയിടുകയും ചെയ്തു.

ഏപ്രിൽ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ പ്രതി, ഭാര്യയ്ക്ക് ആൺകുഞ്ഞ് ജനിക്കാത്തതിലുള്ള ദേഷ്യത്തിലും പരപുരുഷ ബന്ധം സംശയിച്ചും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് എടുത്ത് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നു. വേദനകൊണ്ട് നിലവിളിച്ച ഓടാൻ ശ്രമിച്ച യുവതിയെ ഇയാൾ വീട്ടിനുള്ളിൽ പൂട്ടിയിട്ട് വീണ്ടും മർദ്ദിച്ചു. ബഹളം കേട്ടെത്തിയ നാത്തൂനാണ് പ്രതിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്.

പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയം കാരണം യുവതി ആദ്യം വിവരം പുറത്തുപറഞ്ഞില്ല. മെയ് 9-ന് ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി തന്റെ രണ്ട് പെൺമക്കളെയുമൂട്ടി സ്വന്തം വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. മാതാപിതാക്കളോട് ക്രൂരത വിവരിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ കേസെടുത്ത് തുടനടപടികൾ ആരംഭിച്ചതായി ഉറുളി കാഞ്ചൻ പോലീസ് ഇൻസ്പെക്ടർ സച്ചിൻ വാങ്കഡെ അറിയിച്ചു.

Summary: A horrific incident of domestic violence has been reported from Pune, where a man brutally assaulted his wife and poured toilet-cleaning acid on her genitals over suspicions of an extra-marital affair and anger over not giving birth to a son. Following the attack, which occurred on April 20, the woman was locked inside her house and left untreated for 15 days under death threats. She managed to escape to her maternal home on May 9, and after filing a police complaint on May 15, she was admitted to Pune’s Sassoon Hospital. Police have registered a case against the husband and initiated legal action.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.