Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeNationalമണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം: BJP എം എൽ...

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം: BJP എം എൽ എമാർ ഡൽഹിയിൽ | BJP

ന്യൂഡൽഹി: മണിപ്പൂരിൽ ജനകീയ സർക്കാർ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ എൻ.ഡി.എ നേതൃത്വം സജീവമാക്കുന്നതായി സൂചന. നിലവിലുള്ള രാഷ്ട്രപതി ഭരണം ഫെബ്രുവരി 12-ന് അവസാനിക്കാനിരിക്കെ, 20-ഓളം ബിജെപി എം.എൽ.എമാരും സഖ്യകക്ഷികളായ എൻ.പി.പി, എൻ.പി.എഫ് അംഗങ്ങളും ഡൽഹിയിലെത്തി.(Presidential rule in Manipur to end soon, BJP MLAs in Delhi)

ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചുചേർത്ത പ്രത്യേക യോഗം ഇന്ന് വൈകുന്നേരം ഡൽഹിയിൽ നടക്കും. ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പത്രയുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.

സസ്പെൻഡ് ചെയ്യപ്പെട്ട നിയമസഭ പുനരുജ്ജീവിപ്പിച്ച് പുതിയ സർക്കാർ രൂപീകരിക്കണോ അതോ രാഷ്ട്രപതി ഭരണം വീണ്ടും നീട്ടണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് എം.എൽ.എമാർ വ്യക്തമാക്കിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala