HomeNationalമാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും ഒപ്പം ബി.എഡും, പക്ഷേ, ജോലി റാപ്പിഡോയിൽ; സാക്ഷിയുടെ...

മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും ഒപ്പം ബി.എഡും, പക്ഷേ, ജോലി റാപ്പിഡോയിൽ; സാക്ഷിയുടെ കുറിപ്പ് വൈറൽ | Postgraduate Rapido Driver 

ഇന്ത്യയിൽ രണ്ടു അക്ഷരം പഠിച്ചിട്ടുണ്ടോ അവനു ജോലി ഇല്ല എന്ന് പരിഹാസ രൂപത്തിൽ പറയാറുണ്ട്. എന്നാൽ അത് യഥാർത്ഥത്തിൽ സത്യമാണെന്ന് തെളിയിക്കുന്നതാണ് സാക്ഷിയുടെ കുറിപ്പ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സാക്ഷി എന്ന യുവതി, താൻ സഞ്ചരിച്ച റാപ്പിഡോയിലെ ഡ്രൈവറുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തെ കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞതെന്ന് അവർ പറയുന്നു. (Postgraduate Rapido Driver)

തന്‍റെ അനുഭവം പങ്കുവെച്ചുകൊണ്ട് സാക്ഷി കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു: “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഞാൻ ഒരു റാപ്പിഡോ ബുക്ക് ചെയ്തു. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി റാപ്പിഡോ ഡ്രൈവർ ഞാൻ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് തിരക്കി. എനിക്കൊരു ജോലിയുണ്ടെന്ന് മറുപടി നൽകിയപ്പോൾ, തന്‍റെ നിത്യചെലവുകൾക്കായി ഏതെങ്കിലും തരത്തിലുള്ള ഒരു ജോലി അന്വേഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ വിദ്യാഭ്യാസ യോ​ഗ്യതകൾ എന്നെ അമ്പരപ്പിച്ചു” മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും (MSc Mathematics), ഒപ്പം ബി.എഡും (B.Ed) അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ആറ് വർഷമായി സർക്കാർ അധ്യാപക ജോലിക്കായുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു ഇദ്ദേഹം. എന്നാൽ, ജോലി ലഭിക്കാത്തതിനെ തുടർന്ന് ദൈനംദിന ചിലവുകൾക്കായി അദ്ദേഹം റാപ്പിഡോ ഓടിക്കാൻ തീരുമാനിച്ചു. ജീവിക്കാൻ എന്ത് ജോലിയും ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞെന്നും സാക്ഷി സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി.

സാക്ഷി. ഈ അനുഭവം തന്‍റെ എക്സിൽ ഹാന്‍റിലിലൂടെ പങ്കുവെച്ചതോടെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്. ഉയർന്ന ബിരുദങ്ങൾ ഉണ്ടായിട്ടും രാജ്യത്തെ യുവാക്കൾക്ക് അർഹമായ ജോലി ലഭിക്കാത്ത അവസ്ഥയെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചു. കഠിനാധ്വാനം ചെയ്ത് പഠിച്ചാൽ ജീവിതം സുരക്ഷിതമാകുമെന്ന പൊതുവിശ്വാസം തെറ്റാണോയെന്നും പലരും ചോദിക്കുന്നു. രാജ്യത്ത് ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ജോലി കിട്ടാതെ കഷ്ടപ്പെടുന്നതിന് കാരണമെന്താണെന്ന് പലരും തിരക്കി. സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനമില്ലായ്മയാണെന്നും കേന്ദ്രസർക്കാർ ജോലികൾക്കുള്ള വേക്കൻസികൾ ഉണ്ടായിരുന്നിട്ടും അതൊന്നും നികത്തപ്പെടുന്നില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. ഈ കുറപ്പിന് താഴെ നിരവധി ആളുകൾ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ഇദ്ദേഹത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...