Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalഇന്ത്യ-മലേഷ്യ ബന്ധത്തിൽ പുതിയ അധ്യായം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൻവർ...

ഇന്ത്യ-മലേഷ്യ ബന്ധത്തിൽ പുതിയ അധ്യായം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും | PM Modi

🎙️ Latest Podcast

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തും. വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറുകളിൽ ഇന്ന് ഒപ്പുവെക്കും.(New chapter in India-Malaysia relations, PM Modi to meet Anwar Ibrahim today)

മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന് ഇത് വലിയ ആശ്വാസമാകും. ഇന്നലെ വൈകീട്ട് മലേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

മലേഷ്യയിലെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായെന്നും അത് തുടരുമെന്നും മോദി വ്യക്തമാക്കി. ഇന്നത്തെ ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധ സഹകരണം, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, പ്രാദേശിക സുരക്ഷ എന്നിവ പ്രധാന വിഷയങ്ങളാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.