HomeNationalബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച്...

ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ മേഖല | NASA Night Light India

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭൂമിയിലെ രാത്രികാല വെളിച്ചത്തിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കുന്ന നാസയുടെ പുതിയ റിപ്പോർട്ടിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മാറ്റങ്ങൾ ചർച്ചയാകുന്നു (NASA Night Light India). 2014 മുതൽ 2022 വരെയുള്ള കാലയളവിലെ ഉപഗ്രഹ ചിത്രങ്ങൾ വിശകരണം ചെയ്തതിൽ നിന്ന്, ബിഹാർ ഉൾപ്പെടുന്ന മേഖലകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വെളിച്ചം വർദ്ധിച്ചതായി നാസയുടെ ‘ബ്ലാക്ക് മാർബിൾ’ ഡാറ്റ വ്യക്തമാക്കുന്നു.

വികസന സൂചികകളിൽ പിന്നിലാണെങ്കിലും, കഴിഞ്ഞ ഒരു ദശകത്തിനിടെ ബിഹാറിലെ ഗ്രാമീണ മേഖലകളിൽ വൈദ്യുതി എത്തിയതാണ് ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങളിൽ തെളിയുന്നത്. ജനസാന്ദ്രതയേറിയ ഈ മേഖലയിൽ വൈദ്യുതി വിതരണം മെച്ചപ്പെട്ടത് രാത്രികാല ചിത്രങ്ങളിൽ പ്രകടമാണ്. ബിഹാർ മേഖലയിൽ വെളിച്ചം വർദ്ധിക്കുമ്പോൾ, പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളിൽ വെളിച്ചം മങ്ങുന്നതായി നാസ നിരീക്ഷിക്കുന്നു. ഇത് വിവിധ സംസ്ഥാനങ്ങളിലെ ഊർജ്ജ ഉപഭോഗത്തിലുണ്ടായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആഗോളതലത്തിൽ രാത്രികാല വെളിച്ചത്തിൽ 34 ശതമാനം വർദ്ധനവുണ്ടായി. എന്നാൽ ഇത് എല്ലാടവും ഒരുപോലെയല്ല. ചൈനയിലും ഉത്തരേന്ത്യയിലും വലിയ തോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ, ഊർജ്ജ സംരക്ഷണ നടപടികൾ കാരണം പാരിസ് (33%), ബ്രിട്ടൻ (22%), നെതർലൻഡ്‌സ് (21%) എന്നിവിടങ്ങളിൽ വെളിച്ചം കുറഞ്ഞു. നാസയുടെയും നോവയുടെയും (NOAA) ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ച VIIRS സെൻസറുകൾ ഉപയോഗിച്ചാണ് ഈ ഡാറ്റ ശേഖരിച്ചത്. രാത്രി 1:30-ന് ശേഖരിക്കുന്ന ഈ ദൃശ്യങ്ങൾക്ക് ഒരു ഹൈവേയിലെ ടോൾ ബൂത്തിൽ നിന്നുള്ള വെളിച്ചം പോലും തിരിച്ചറിയാൻ ശേഷിയുണ്ട്.

“ഭൂമിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നത് പോലെയാണിത്,” എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഷെ ഷു വിശേഷിപ്പിച്ചത്. അമേരിക്കയിലെ എണ്ണപ്പാടങ്ങളിലെ വെളിച്ചം മുതൽ ബിഹാറിലെ ഗ്രാമങ്ങളിലെ തെരുവുവിളക്കുകൾ വരെ ലോകത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളുടെ നേർക്കാഴ്ചയാണ് നാസയുടെ ‘ബ്ലാക്ക് മാർബിൾ’എന്ന ഈ ഡാറ്റാ ശേഖരം നൽകുന്നത്.

Summary: New nighttime maps from NASA, based on 1.16 million satellite images collected over nine years (2014-2022), reveal a significant brightening of Northern India, especially the UP-Bihar belt. While global radiance increased by 34%, the surge in Bihar highlights the success of rural electrification and industrial growth, making it one of the brightest spots in space-based observations. In contrast, regions like West Bengal have seen a relative dimming. NASA’s ‘Black Marble’ data highlights how energy transitions and policy shifts are reshaping the planet’s nighttime glow, with Bihar emerging as a symbol of India’s rapid development.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...