Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalവാനിൽ യാത്ര ചെയ്യുന്ന സ്മാർട്ട് തെരുവുനായ, ജോലി മുംബൈ പൊലീസിനൊപ്പം പട്രോളിംഗ്;...

വാനിൽ യാത്ര ചെയ്യുന്ന സ്മാർട്ട് തെരുവുനായ, ജോലി മുംബൈ പൊലീസിനൊപ്പം പട്രോളിംഗ്; വീഡിയോ |

🎙️ Latest Podcast

തെരുവായകളുടെ സ്മാർട്നെസ്സ് നമ്മുക്ക് പല സന്ദർഭങ്ങളിലും മനസിലാക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ മുംബൈ പൊലീസിനൊപ്പം പട്രോളിംഗ് വാനിൽ യാത്ര ചെയ്യുന്ന ഒരു സ്മാർട്ട് തെരുവുനായുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് (Mumbai street dog patrol). പൊലീസിന്റെ വാനിലേക്ക് അനായാസം ചാടിക്കയറുന്ന നായയെ നമ്മുക്ക് വീഡിയോയിൽ കാണാം.

മറൈൻ ഡ്രൈവിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ കൗതുകകരമായ ദൃശ്യം പകർത്തിയത്. മുംബൈ പൊലീസിന്റെ പട്രോളിംഗ് വാൻ നീങ്ങുമ്പോൾ അതിനൊപ്പം ആത്മവിശ്വാസത്തോടെ ഓടുകയും, പിന്നീട് വളരെ ലാഘവത്തോടെ വണ്ടിക്കുള്ളിലേക്ക് ചാടിക്കയറുകയും ചെയ്യുന്ന നായയെ വീഡിയോയിൽ കാണാം. അല്പസമയത്തിന് ശേഷം വണ്ടി വേഗത കുറയ്ക്കുമ്പോൾ പുറത്തിറങ്ങുന്ന നായ, തന്റെ ‘ഡ്യൂട്ടി’ തുടരുന്നതുപോലെ തീരത്തുകൂടി നടന്നുപോകുന്നു.

ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ട യാത്രക്കാരൻ ഒരു പൊലീസ് ഉദ്യോഗസ്ഥനോട് ഇതിനെക്കുറിച്ച് തിരക്കി. ഈ നായ തങ്ങളുടെ സംഘത്തിലെ സ്ഥിരം സാന്നിധ്യമാണെന്നും പട്രോളിംഗ് സമയത്ത് തങ്ങളെ അനുഗമിക്കാറുണ്ടെന്നും അദ്ദേഹം മറാത്തിയിൽ മറുപടി നൽകി. വർഷങ്ങളായുള്ള പരിചയത്തിലൂടെ പൊലീസുകാരും ഈ നായയും തമ്മിൽ ഒരു പ്രത്യേക ബന്ധം തന്നെ ഉടലെടുത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് പൊലീസിന്റെയും തെരുവ് നായയുടെയും സൗഹൃദത്തെ പ്രശംസിച്ചത്. “മറൈൻ ഡ്രൈവിലെ അനൗദ്യോഗിക കാവൽക്കാരൻ” എന്നാണ് പലരും ഈ നായയെ വിശേഷിപ്പിക്കുന്നത്. തെരുവുമൃഗങ്ങളോടുള്ള മുംബൈ പൊലീസിന്റെ സ്നേഹവും കരുതലും മാതൃകാപരമാണെന്ന് മൃഗസ്‌നേഹികൾ അഭിപ്രായപ്പെട്ടു. മുംബൈ നഗരത്തിൽ വലിയൊരു വിഭാഗം തെരുവുനായ്ക്കൾ ജീവിക്കുന്നുണ്ട്. വന്ധ്യംകരണം, വാക്സിനേഷൻ ക്യാമ്പയിനുകൾ എന്നിവയിലൂടെ നഗരത്തിൽ മൃഗക്ഷേമ പ്രവർത്തനങ്ങൾ ശക്തമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.