ധാരാവി: മുംബൈയിലെ ധാരാവിയിൽ 20 വയസ്സുകാരനെ സുഹൃത്ത് പട്ടാപ്പകൽ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അശ്വിൻ ശിവകുമാർ നാടാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആഷിഖ് അസിം അക്തർ ഖാനെ (20) ധാരാവി പോലീസ് അറസ്റ്റ് ചെയ്തു (Mumbai Dharavi Murder Case). വ്യക്തിപരമായ വൈരാഗ്യത്തെത്തുടർന്നാണ് ദാരുണമായ ഈ കൊലപാതകം നടന്നതെന്ന് പോലീസ് അറിയിച്ചു.
അശ്വിനെ 20-ലധികം തവണ കുത്തിയ പ്രതി, കഴുത്തറുത്ത് മരണം ഉറപ്പാക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കത്തി കൈയ്യിലേന്തി മൃതദേഹത്തിന് സമീപം തന്നെ നിൽക്കുകയായിരുന്നു ആഷിഖ്. തന്നെ തടയാൻ വരുന്നവരെയെല്ലാം വധിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതായും ദൃക്‌സാക്ഷികൾ മൊഴി നൽകി. അതീവ ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ തന്നെ സിയോൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രതിയും ഇരയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. അശ്വിൻ താനുമായുള്ള ബന്ധം തുടരാനോ ഒപ്പം താമസിക്കാനോ വിസമ്മതിച്ചതിലുള്ള പകയാണ് ആഷിഖിനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതിയെ പിടികൂടിയ പോലീസ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്
Summary
A 20-year-old man, Ashwin Shivkumar Nadar, was brutally murdered in Mumbai’s Dharavi by his acquaintance Ashiq Asim Akhtar Khan. The victim was stabbed 20 times and his throat was slit. The motive is suspected to be a personal feud and resentment after the victim refused to maintain a relationship. The suspect was arrested on the spot.

