HomeNationalമുംബൈയിൽ കനത്ത മഴ: കെട്ടിടം തകർന്ന് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം...

മുംബൈയിൽ കനത്ത മഴ: കെട്ടിടം തകർന്ന് കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം | Mumbai building collapse

മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിലെ മാൻഖുർദ് മേഖലയിൽ ബഹുനില ചാവൽ തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ജനതാ നഗറിലെ അഞ്ച് നമ്പർ ചാവലിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.(Mumbai building collapse, Six Killed In Mumbai Building Collapse As Heavy Rain Disrupts City)

അപകടസാധ്യത കണക്കിലെടുത്ത് ഈ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഞായറാഴ്ച ഉച്ചയോടെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ പലരും തിരികെ എത്തിയപ്പോഴാണ് കെട്ടിടം തകർന്നു വീണത്. മരിച്ചവരിൽ അഞ്ച് കുട്ടികൾ ഉൾപ്പെടുന്നു. സമീപത്തെ വീട്ടിലെ കുട്ടി കളിക്കാനായി ഇവിടെയെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ദുരന്തം നടന്ന സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.

അനധികൃത നിർമ്മാണങ്ങളിൽ താമസിക്കുന്നവർ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്ന് മുംബൈ മേയർ റിതു തവാഡെ പ്രതികരിച്ചു. ഞായറാഴ്ച മുംബൈയിൽ പെയ്ത കനത്ത മഴയിൽ നഗരജീവിതം താറുമാറായി. വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. നാല് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. 13 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുർളയിൽ മരം വീണ് 63 വയസ്സുകാരൻ മരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 200 മുതൽ 300 മില്ലീമീറ്റർ വരെ മഴയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Summary

Heavy rainfall in Mumbai led to a tragic building collapse in Mankhurd, killing six people, including five children, while also severely disrupting flight operations and causing widespread flooding across the city. Additionally, a 63-year-old man died in Kurla after a tree fell on a shop, highlighting the severe impact of the ongoing extreme weather event.

WhatsApp Channel Banner

Latest updates

‘ഡോക്ടറെ കാണാൻ ഒരാഴ്ച കാത്തിരിക്കണം’; ജർമനിയിലെ ആരോഗ്യസംവിധാനത്തിന്റെ യാഥാർഥ്യം...

ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന്...

‘ആഗോള പ്രതിരോധ രംഗത്ത് വിശ്വാസ്യതയുള്ള പങ്കാളിയായി ഇന്ത്യ വളരുന്നു’:...

ന്യൂഡൽഹി: പ്രതിരോധ നിർമ്മാണത്തിലും കയറ്റുമതിയിലും രാജ്യം കൈവരിക്കുന്ന വളർച്ചയിലൂടെ ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിയായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ 'മൻ കി...

കനത്ത പ്രളയം: ഗുജറാത്തിൽ 790-ലേറെ പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ...

അഹമ്മദാബാദ്: കനത്ത മഴയെ തുടർന്ന് പ്രളയക്കെടുതിയിലായ തെക്കൻ ഗുജറാത്തിലെ വിവിധ ജില്ലകളിലും അഹമ്മദാബാദിലും ദാദ്ര ആന്റ് നഗർ ഹവേലിയിലും രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യൻ സൈന്യം. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ 790-ലധികം ആളുകളെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ...

നൂൾ ചുഴലിക്കാറ്റ് ചൈനീസ് തീരം തൊട്ടു: ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ...

ബെയ്ജിംഗ്: ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ 'നൂൾ' ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച് കരതൊട്ടു. കൊടുങ്കാറ്റും അതിശക്തമായ മഴയും വ്യാപകമായതോടെ പ്രദേശത്ത് ചൈന അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരന്തനിവാരണ നടപടികൾക്കും തുടക്കം കുറിച്ചു.(Typhoon Noul...

‘കൈകോർക്കാനും സഖ്യമുണ്ടാക്കാനും തയ്യാറാണ്’: UPയിൽ BJPയെ വീഴ്ത്താൻ അഖിലേഷ്...

ന്യൂഡൽഹി: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായും 'ഇന്ത്യ' മുന്നണിയുമായും സഖ്യത്തിന് തയ്യാറാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മൊറാദാബാദിൽ നടന്ന പൊതുറാലിയിൽ...

DON'T MISS

‘ഡോക്ടറെ കാണാൻ ഒരാഴ്ച കാത്തിരിക്കണം’; ജർമനിയിലെ ആരോഗ്യസംവിധാനത്തിന്റെ യാഥാർഥ്യം...

ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന്...

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....