Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeNational'മദ്രസകൾ തീവ്രവാദത്തിൻ്റെ കേന്ദ്രങ്ങൾ': അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര മന്ത്രി | Madrasas

‘മദ്രസകൾ തീവ്രവാദത്തിൻ്റെ കേന്ദ്രങ്ങൾ’: അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര മന്ത്രി | Madrasas

🎙️ Latest Podcast

മുംബൈ: മഹാരാഷ്ട്രയിലെ മദ്രസകൾ പൂർണ്ണമായും അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്ന് സംസ്ഥാന തുറമുഖ വികസന മന്ത്രി നിതേഷ് റാണെ. മദ്രസകൾ തീവ്രവാദികളെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളാണെന്ന് ആരോപിച്ചാണ് മന്ത്രിയുടെ പ്രസ്താവന. തന്റെ ചുമതലയിലുള്ള സാവന്ത്വാഡി ജില്ലയിലെ ഒരു മദ്രസയിൽ മുസ്ലിം പുരോഹിതൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് റാണെയുടെ പ്രതികരണം.(Madrasas are centres of terrorism, Maharashtra minister demans to shut them)

കുട്ടികളെ മർദ്ദിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും. അടുത്ത തവണ കുട്ടികളെ തൊടുമ്പോൾ കൈ വിറയ്ക്കുന്ന രീതിയിലുള്ള നടപടിയാണ് വരാൻ പോകുന്നത്. മദ്രസകൾ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. പലപ്പോഴും ഇവിടെ നിന്നും ആയുധങ്ങൾ കണ്ടെത്താറുണ്ട്. ഖുറാൻ പഠിപ്പിക്കണമെന്നുണ്ടെങ്കിൽ അതിനായി പള്ളികളുണ്ടല്ലോ എന്ന് അദ്ദേഹം ചോദിച്ചു.

ഭഗവദ്ഗീത പഠിപ്പിക്കുന്ന ഹിന്ദു സ്കൂളുകൾക്ക് അനുമതി നൽകുന്ന ഏതെങ്കിലും ഇസ്ലാമിക രാജ്യം ലോകത്തുണ്ടോ എന്ന് അറിയാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ ആരോപണങ്ങളെ തള്ളിക്കൊണ്ട് സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി രംഗത്തെത്തി. ഇന്ത്യയിലെ മദ്രസകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംശയമുള്ളവർക്ക് വേണമെങ്കിൽ മദ്രസകളിൽ സിസിടിവി സ്ഥാപിക്കാം. അവിടെ താമസിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ സൗകര്യമൊരുക്കാമെന്നും അസ്മി വെല്ലുവിളിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.