HomeNational'ആരോപണങ്ങൾ നുണ, കുട്ടികളെ ഓർത്തെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു'; ജയം രവിക്ക്...

‘ആരോപണങ്ങൾ നുണ, കുട്ടികളെ ഓർത്തെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു’; ജയം രവിക്ക് മറുപടിയുമായി ഭാര്യാമാതാവ് സുജാത വിജയകുമാർ | Jayam Ravi press meet issue

ചെന്നൈ: തെന്നിന്ത്യൻ താരം ജയം രവി (രവി മോഹൻ) തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനവും മുൻഭാര്യ ആർത്തിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും തമിഴ്-മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു (Jayam Ravi press meet issue). താൻ മരിക്കുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നത് എന്ന് വരെ ജയം രവി വൈകാരികമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയും വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജയം രവിയുടെ ഭാര്യാമാതാവും പ്രമുഖ തമിഴ് നിർമ്മാതാവുമായ സുജാത വിജയകുമാർ. ജയം രവി ഉന്നയിച്ച കാര്യങ്ങളെല്ലാം തീകച്ചും വ്യാജമാണെന്ന് സുജാത മാധ്യമങ്ങളോട് വ്യക്തമാക്കി.

സുജാത വിജയകുമാറിന്റെ വാക്കുകൾ:
“കഴിഞ്ഞ ഒരു വർഷമായി കോടതിയുടെ പരിഗണനയിലിരിക്കുന്ന അതീവ രഹസ്യമായ ഒരു കുടുംബവിഷയമാണ് ജയം രവി ഇപ്പോൾ പരസ്യമാക്കിയിരിക്കുന്നത്. ഇതിന് മുൻപും ഞങ്ങൾക്കെതിരെ പലവിധത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് കോടതിയിൽ നടക്കുന്നതുകൊണ്ട് മാത്രമാണ് മാന്യത മുൻനിർത്തി ഞങ്ങൾ ഇതുവരെ അതിനൊന്നും മറുപടി പറയാതിരുന്നത്. അദ്ദേഹം എന്ത് സമ്മർദ്ദത്തിന്റെ പുറത്താണ് ഇത്രയും വൈകാരികമായി സംസാരിച്ചതെന്ന് എനിക്കറിയില്ല. ഇവിടെയിരുന്ന് കരയാനോ വൈകാരിക പ്രകടനം നടത്താനോ ഞാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമോപദേശം തേടിയ ശേഷം എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകും.

ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കാം, എന്റെ പേരക്കുട്ടി (ജയം രവിയുടെ മകൻ) ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുകയായിരുന്നു. അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് അമ്മയ്ക്കും കുടുംബത്തിനും എതിരെ സംസാരിക്കുമ്പോൾ ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ആലോചിച്ചോ? പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ആ കുട്ടി എത്രത്തോളം മനോവിഷമം അനുഭവിക്കുമെന്ന് ചിന്തിക്കണമായിരുന്നു. കുട്ടികൾ കാണാൻ പാടില്ലാത്തതും കേൾക്കാൻ പാടില്ലാത്തതുമാണ് ഇപ്പോൾ പൊതുമധ്യത്തിൽ വന്നിരിക്കുന്നത്. അവരെ ഇനിയും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്തം കുടുംബമെന്ന നിലയിൽ ഞങ്ങൾക്കുണ്ട്.

കുട്ടികളെ കാണാൻ അനുവദിക്കുന്നില്ല എന്ന ജയം രവിയുടെ വാദം പച്ചക്കള്ളമാണ്. നിയമപരമായി ആർക്കും അങ്ങനെ ചെയ്യാൻ കഴിയില്ല. 2008-ൽ ആനന്ദ വികടൻ മാസികയിൽ വന്ന ഒരു അഭിമുഖമുണ്ട്. ആരാണ് കൈത്തണ്ട മുറിച്ച്, ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം കഴിക്കാൻ നിർബന്ധിച്ചത് എന്ന് ആ ഇന്റർവ്യൂ വായിച്ചാൽ ജനങ്ങൾക്ക് മനസ്സിലാകും. സ്വന്തം പണം ചിലവാക്കാൻ സമ്മതിക്കുന്നില്ലെന്ന ആരോപണം അദ്ദേഹം കോടതിയിലും ഉന്നയിച്ചിട്ടുണ്ട്. ഒരു കുടുംബമായി ജീവിക്കുന്ന ദമ്പതികൾക്കിടയിൽ ‘എന്റെ അക്കൗണ്ട്, നിന്റെ അക്കൗണ്ട്’ എന്ന് വേർതിരിവുണ്ടോ? എല്ലാം ഒന്നാണെന്നാണ് ഞാൻ കരുതുന്നത്.

തമിഴ്‌നാട്ടിൽ ഒരു സ്ത്രീക്ക് നേരെ അതിക്രമം ഉണ്ടായാൽ എല്ലാ സ്ത്രീകളും ഒപ്പം നിൽക്കും. ദശലക്ഷക്കണക്കിന് ആളുകൾ ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. കോടതിയെ ബഹുമാനിക്കുന്നതിനാൽ ഇതിൽ കൂടുതൽ ഇപ്പോൾ പറയുന്നില്ല. എല്ലാ ആരോപണങ്ങൾക്കും ഉടൻ തന്നെ തെളിവ് സഹിതം ഞങ്ങൾ നേരിട്ട് വന്ന് മറുപടി നൽകും, അതിനായി കുറച്ചു സമയം തരൂ” – സുജാത വിജയകുമാർ പറഞ്ഞു.

Story Summary: Sujatha Vijayakumar, mother-in-law of actor Jayam Ravi (Ravi Mohan), has strongly refuted the allegations made by the actor during a recent press conference regarding his divorce from Aarti. Sujatha criticized Ravi for making a sub-judice matter public, especially on a day when his son was appearing for his 10th-grade exams, and stated they would legally counter all claims soon.

WhatsApp Channel Banner

Latest updates

ചാലിയാർ മോഡലിൽ കേരളത്തിന്റെ ജൈവവൈവിധ്യം: നഷ്ടപ്പെട്ടുവരുന്ന ആവാസവ്യവസ്ഥയെ വീണ്ടെടുക്കാൻ...

അൻവർ ഷരിഫ് ജൈവവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. എന്നാൽ നഗരവൽക്കരണം, നദികളിലെ മണൽവാരൽ, കൈയേറ്റങ്ങൾ, രാസമാലിന്യങ്ങൾ, കൃഷിരീതികളിലെ മാറ്റം എന്നിവ കാരണം ഇവിടുത്തെ തനത് ജൈവവൈവിധ്യ മേഖലകൾക്ക് വലിയ രീതിയിൽ നാശം സംഭവിച്ചിട്ടുണ്ട് (Chaliyar River...

12 അക്ഷരങ്ങൾ മാത്രമുള്ള അക്ഷരമാല ! ലോകത്തിലെ ഏറ്റവും...

മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അമ്പതിലധികം അക്ഷരങ്ങൾ ഉപയോഗിക്കുമ്പോൾ, കേവലം 12 അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഒരു ജനതയുണ്ട്. പപ്പുവ ന്യൂ ഗിനിയയിലെ ബോഗെയ്ൻവില്ലെ ദ്വീപിൽ സംസാരിക്കുന്ന 'റോട്ടോകാസ്' (Rotokas language)...

ആശുപത്രികളിൽ ബാനറും കൊടിയും കെട്ടിയുള്ള ഭക്ഷണവിതരണം വേണ്ട, ‘കമ്യൂണിറ്റി...

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health minister k muraleedharan). സർക്കാർ ആശുപത്രികൾ...

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനവും തീപിടിത്തവും; എട്ട് പേർ...

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും എട്ട് തൊഴിലാളികൾ ദാരുണമായി മരിച്ചു (Ahmedabad firecracker factory blast). അഹമ്മദാബാദിലെ റാമോൽ - ഗാത്രഡ് റോഡിന് (Ramol-Gatrad Road)...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...