Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeNational'ഇറാൻ എണ്ണയ്ക്ക് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങും': കരാറായെന്ന് ഡൊണാൾഡ്...

‘ഇറാൻ എണ്ണയ്ക്ക് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങും’: കരാറായെന്ന് ഡൊണാൾഡ് ട്രംപ് | Venezuelan oil

🎙️ Latest Podcast

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് പകരം വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന് കരാറായെന്നും ട്രംപ് വെളിപ്പെടുത്തി. എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(India will buy Venezuelan oil instead of Iranian oil, Trump says deal has been reached)

ഞങ്ങൾ ഇതിനോടകം ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ അതിന് ഒരുക്കമാണ്. അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിനു പകരം ഇനി വെനസ്വേലൻ എണ്ണ വാങ്ങും, ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ബദലായി വെനസ്വേലൻ എണ്ണ വാങ്ങണമെന്ന് അമേരിക്ക നേരത്തെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

വെനസ്വേലൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ ചൈനയ്ക്കും അമേരിക്കയുമായി കരാറിൽ ഏർപ്പെടാവുന്നതാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.