Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും പൂജ്യം തീരുവ | India-US...

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും പൂജ്യം തീരുവ | India-US trade deal

🎙️ Latest Podcast

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് വിരാമമിട്ട് പുതിയ കരാർ ധാരണയായി. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 4 ലക്ഷം കോടി രൂപയുടെ കയറ്റുമതിക്ക് അമേരിക്കയിൽ പൂജ്യം തീരുവയായിരിക്കും. ബാക്കി ഭൂരിഭാഗം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെയും തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വെട്ടിക്കുറച്ചു.(India-US trade deal, Zero Tariff on Indian products)

ഇന്ത്യയിൽ നിന്നുള്ള പ്രധാന ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 25% ‘പിഴ തീരുവ’ അമേരിക്ക പിൻവലിച്ചു. ഇതോടെ ടെക്സ്റ്റൈൽസ്, തുകൽ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി 18 ശതമാനമായി കുറയും.

പകരമായി അമേരിക്കൻ വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ പൂജ്യം തീരുവ അനുവദിക്കും. അമേരിക്കൻ പഴങ്ങൾ, പച്ചക്കറി, വൈൻ, മദ്യം എന്നിവയ്ക്കും ഇന്ത്യ തീരുവ ഒഴിവാക്കും. കരാറിന്റെ ഭാഗമായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ ധാരണയായി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.