Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeNationalഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ..| India-US trade deal

ഇന്ത്യ-US വ്യാപാര കരാർ: ഇന്ത്യയ്ക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ..| India-US trade deal

ന്യൂഡൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ഉറപ്പാക്കുന്ന നിർണ്ണായക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തുന്ന ഉയർന്ന നികുതികളിൽ വൻ കുറവ് വരുത്താൻ ഈ കരാർ വഴിയൊരുക്കും.(India-US trade deal, Know the Benefits for India)

ജെനറിക് മരുന്നുകൾക്കും അസംസ്‌കൃത വസ്തുക്കൾക്കും നികുതി ഇളവ് ലഭിക്കുന്നത് ഇന്ത്യയുടെ ഫാർമ മേഖലയ്ക്ക് കരുത്താകും. അലുമിനിയം, സ്റ്റീൽ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുന്നതോടെ വിമാന ഭാഗങ്ങളുടെ കയറ്റുമതി എളുപ്പമാകും.

വജ്രവ്യാപാര മേഖലയ്ക്കും വാഹന ഘടകഭാഗങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്കും അമേരിക്കൻ വിപണിയിൽ പ്രത്യേക പരിഗണന ലഭിക്കും. കരാർ പൂർണ്ണരൂപത്തിലാകുന്നതോടെ ഈ ഉൽപ്പന്നങ്ങളുടെ നികുതി അമേരിക്ക പൂർണ്ണമായും ഒഴിവാക്കിയേക്കും. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ സാധനങ്ങൾ വിൽക്കാൻ ഇന്ത്യൻ കമ്പനികളെ സഹായിക്കും. ഉൽപ്പന്ന കൈമാറ്റത്തിന് പുറമെ, ഡിജിറ്റൽ സാങ്കേതിക വിദ്യ, ഓൺലൈൻ വ്യാപാരം എന്നിവ സുഗമമാക്കുന്നതിനും സാങ്കേതിക വിദ്യകൾ പരസ്പരം പങ്കുവെക്കുന്നതിനും പുതിയ നിയമങ്ങൾ കൊണ്ടുവരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala