ബെംഗളൂരുവിൽ കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തിൽ രണ്ടര കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി

ബെംഗളൂരു: നഗരത്തിൽ ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരത്തെ സ്വർണക്കടയിൽ വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് വഴിവെച്ചത്. കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞത്. ഇതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം ഒഴുകിപോയി. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി.

അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച് വേനൽമഴ ശക്തമായി തുടരുന്നതോടെ മരണം ഏഴായി ഉയർന്നു. ബെംഗളൂരുവിൽ മാത്രം മഴ കവർന്നത്
2 ജീവനുകളാണ്. അടിപ്പാതകളിൽ തങ്ങിനിൽക്കുന്ന വെള്ളം പമ്പ് ചെയ്തു നീക്കുന്നുണ്ട്. കൂടാതെ പുറമേ ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞുകിടക്കുന്ന ഓടകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി വരികയാണ്. എന്നാൽ തോരാതെ പെയ്യുന്ന മഴ ഈ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. കെആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി