വർക്ക് ഫ്രം ഹോം മീറ്റിംഗുകൾക്കിടയിൽ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഒരു ഔദ്യോഗിക മീറ്റിംഗിനിടെ മുഖത്ത് പച്ച നിറത്തിലുള്ള ഫേസ് പാക്കും തലയിൽ തോർത്തും കെട്ടി പ്രത്യക്ഷപ്പെട്ട ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Gen Z Employee Neem Face Mask Viral Video). വർത്തിക ബിഷ്ട് എന്ന യുവതിയാണ് തന്റെ ടീം മീറ്റിംഗിനിടെ ബോസിനെ പറ്റിക്കാൻ ഇത്തരമൊരു വേഷത്തിൽ എത്തിയത്.
മീറ്റിംഗിനിടെ വർത്തികയെ ഈ രൂപത്തിൽ കണ്ട സഹപ്രവർത്തകർ ചിരിയടക്കാൻ പാടുപെട്ടെങ്കിലും, ബോസ് നരേഷ് ഹർവാനി തികച്ചും ശാന്തനായാണ് പ്രതികരിച്ചത്. യുവതിയെ വഴക്ക് പറയുന്നതിന് പകരം മുഖത്തുള്ളത് എന്താണെന്ന് അദ്ദേഹം കൗതുകത്തോടെ ചോദിച്ചു. ഇത് ‘വേപ്പില’ ആണെന്നും സാറും ഒന്ന് പരീക്ഷിക്കണമെന്നും വർത്തിക തമാശയായി മറുപടി നൽകി. പിന്നീട് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ, ഇതൊരു തമാശ ആയിരുന്നുവെന്നും തന്റെ ടീമിലെ മാർക്കറ്റിംഗ് വിഭാഗമാണ് ഇത് റീൽ ആക്കി മാറ്റിയതെന്നും നരേഷ് വ്യക്തമാക്കി. ജോലി കൃത്യമായി നടക്കുന്നുണ്ടെങ്കിൽ ഇടയ്ക്ക് ഇത്തരം രസകരമായ നിമിഷങ്ങൾ ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. “ജെൻ സി തലമുറ വർക്ക് ഫ്രം ഹോം രീതികളെ പുതുക്കിപ്പണിയുകയാണ്” എന്ന് ഒരു വിഭാഗം പുകഴ്ത്തുമ്പോൾ, ഇത് അങ്ങേയറ്റം പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റമാണെന്ന് മറ്റൊരു വിഭാഗം വിമർശിക്കുന്നു. ഇത്തരം പ്രവർത്തികൾ വർക്ക് ഫ്രം ഹോം എന്ന ആശയത്തെ തന്നെ മോശമായി ബാധിക്കുമെന്നും ഓഫീസിൽ പോയി ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്ന സാഹചര്യമുണ്ടാക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും വർത്തിക ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ലിങ്ക്ഡ്ഇന്നിലും “വേപ്പില പാക്ക് പെൺകുട്ടി” (Neem face mask girl) എന്നാണ് അറിയപ്പെടുന്നത്.
GenZ Employees are Next Level- This Girl attended an online Office Meeting With Neem Face Mask on 😂🤦♀️😂 pic.twitter.com/85qyYzGnsa
— Rosy (@rose_k01) March 16, 2026

