Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeNational'ധുരന്ദർ 2' തിയേറ്ററിൽ കൂട്ടത്തല്ല്; അടി കണ്ട് കൂളായി പോപ്‌കോൺ കഴിച്ച്...

‘ധുരന്ദർ 2’ തിയേറ്ററിൽ കൂട്ടത്തല്ല്; അടി കണ്ട് കൂളായി പോപ്‌കോൺ കഴിച്ച് യുവാവ്, വീഡിയോ വൈറൽ | Dhurandhar 2 theatre fight

🎙️ Latest Podcast

രണവീർ സിംഗ് ചിത്രം ‘ധുരന്ദർ 2’ തിയേറ്ററുകളിൽ തരംഗമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഒരു വൈറൽ വീഡിയോ (Dhurandhar 2 theatre fight). സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിനുള്ളിൽ രണ്ട് പേർ തമ്മിൽ ഉഗ്രൻ അടി നടക്കുമ്പോൾ, അതൊന്നും വകവെക്കാതെ തൊട്ടടുത്തിരുന്ന് പോപ്‌കോൺ കഴിച്ച് അടി ആസ്വദിക്കുന്ന യുവാവാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. സിനിമ കാണാൻ വന്നവർക്ക് ബോണസായി ലൈവ് ആക്ഷൻ കൂടി കിട്ടിയെന്നാണ് നെറ്റിസൺസ് പരിഹസിക്കുന്നത്. “ഒരു ടിക്കറ്റ് എടുത്താൽ രണ്ട് ഷോ കാണാം”, “സിനിമയേക്കാൾ നല്ല എന്റർടൈൻമെന്റ് ഇന്റർവെല്ലിൽ കിട്ടി” എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുള്ള രസകരമായ കമന്റുകൾ.

അതേസമയം, ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ദർ 2’. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 100 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ കളക്ഷനെ ബഹുദൂരം പിന്നിലാക്കിയാണ് രണ്ടാം ഭാഗത്തിന്റെ കുതിപ്പ്. അർജുൻ റാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.