Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeNationalപോലീസ് സ്റ്റേഷനുകളിലെ CCTV: കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ | CCTV

പോലീസ് സ്റ്റേഷനുകളിലെ CCTV: കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ | CCTV

🎙️ Latest Podcast

ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന് സുപ്രീം കോടതിയുടെ പ്രശംസ. കേരളത്തിലേത് മികച്ച സംവിധാനമാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇത് മാതൃകയാക്കാമെന്നും കോടതി നിരീക്ഷിച്ചു.(CCTV in police stations, Supreme Court praises Kerala)

കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ ലൈവായി നിരീക്ഷിക്കാൻ സാധിക്കുന്ന സംവിധാനം മികച്ചതാണെന്ന് കോടതി പറഞ്ഞു. സിസിടിവി സ്ഥാപിക്കുന്നതിലും അവയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിലും കേരളം കൈവരിച്ച നേട്ടം മറ്റ് സംസ്ഥാനങ്ങൾ പിന്തുടരണമെന്ന് കോടതി നിർദ്ദേശിച്ചു.

ജാർഖണ്ഡ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്ന കാര്യത്തിൽ ഏറെ പിന്നിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിലെ കാലതാമസത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയം ഗൗരവമായി എടുത്ത കോടതി, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.