ബെംഗളൂരു: മൈസൂരുവിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ നാല് പേർ മരിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ മലയാളികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.(Bus accident in Mysuru, Four dead, accident involved Kozhikode-Bengaluru sleeper bus)
ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം പുലർച്ചെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്.

