Description
Digital Voice of Kerala
Wednesday, February 25, 2026

Digital Voice of Kerala
HomeNational'ഇന്ത്യാ വിരുദ്ധരുമായി ബന്ധം': രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി BJP ദേശീയ...

‘ഇന്ത്യാ വിരുദ്ധരുമായി ബന്ധം’: രാഹുൽ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി BJP ദേശീയ അധ്യക്ഷൻ നിതിൻ നബീൻ | Rahul Gandhi

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. രാഹുൽ ഗാന്ധിക്ക് പാകിസ്ഥാൻ അനുകൂലികളുമായും ഇന്ത്യ വിരുദ്ധ ശക്തികളുമായും അടുത്ത ബന്ധമുണ്ടെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കായി ദേശീയ താൽപ്പര്യങ്ങൾ ബലികഴിക്കുന്ന പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു.(BJP national president Nitin Nabin slams Rahul Gandhi)

സുരക്ഷാ ഏജൻസികളെ അറിയിക്കാതെ രാഹുൽ ഗാന്ധി 247 വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്ന് നിതിൻ നബിൻ അവകാശപ്പെട്ടു. ഇന്ത്യ വിരുദ്ധ നിലപാടുള്ളവരുമായി രാഹുൽ വിദേശത്ത് കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധി കുടുംബം അധികാര ദുർവിനിയോഗം നടത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ സോണിയ ഗാന്ധി ‘സൂപ്പർ പ്രധാനമന്ത്രി’യായി പ്രവർത്തിച്ച് ഭരണഘടനാ പദവികളുടെ അന്തസ്സ് കെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൽഹിയിലെ എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെയും ബിജെപി അധ്യക്ഷൻ വിമർശിച്ചു. രാഹുൽ ഗാന്ധി നിരന്തരം കള്ളം പറയുന്ന വ്യക്തിയാണെന്നും രാജ്യത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന നെഗറ്റീവ് രാഷ്ട്രീയത്തിന്റെ മുഖമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala