ബിജെപി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു: കേജരിവാൾ

ഡൽഹിയുടെ വികസന പ്രവർത്തനങ്ങൾ തടസപെടുത്തുന്നതിനാണ് ഓർഡിനൻസിലൂടെ കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നതെന്നും ഓർഡിനൻസിനെതിരെ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തുമെന്നും കേജരിവാൾ വ്യക്തമാക്കി. സുപ്രീം കോടതി വേനലവധിക്കായി പിരിഞ്ഞ സാഹചര്യം നോക്കിയാണ് കേന്ദ്രത്തിന്റെ നീക്കമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ സർവീസ് സെക്രട്ടറി ഉൾപെടെയുള്ള വകുപ്പ് മേധാവികളെ നീക്കം ചെയ്യുന്നതിനുള്ള ആം ആദ്മി പാർട്ടിയുടെ നീക്കത്തെ മറികടന്നാണ് കേന്ദ്രം ഓർഡിനൻസ് പുറത്തിറക്കിയത്. ഓർഡിനൻസ് പുറത്തിറക്കിയതിന് പിന്നാലെ ഡൽഹി സർക്കാരിന് ഉദ്യോഗസ്ഥ നിയമനവമായി ബന്ധപെട്ട മേഖലകളിൽ പൂർണ അധികാരം നൽകുന്ന സുപ്രീം കോടതി വിധി പു:നപരിശോധിക്കണമെന്ന് ആവശ്യപെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ ഹർജി നൽകി.