Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalപ്രേതങ്ങൾക്ക് ഭക്ഷണമാകാൻ പറ്റില്ല; സെമിത്തേരിക്കുള്ളിലേക്ക് ബിരിയാണി ഓർഡർ ചെയ്ത് യുവതി, അകത്ത്...

പ്രേതങ്ങൾക്ക് ഭക്ഷണമാകാൻ പറ്റില്ല; സെമിത്തേരിക്കുള്ളിലേക്ക് ബിരിയാണി ഓർഡർ ചെയ്ത് യുവതി, അകത്ത് കയറി ബിരിയാണി നൽകില്ലെന്ന് പറഞ്ഞ് ഡെലിവറി ഏജന്റ്; വീഡിയോ | Biriyani order to Cemetery

🎙️ Latest Podcast

പാതിരാത്രി സെമിത്തേരിയിലേക്ക് ഒരു ബിരിയാണിയുടെ ഓർഡർ ലഭിക്കുന്നു. അവിടേക്ക് ബിരിയാണിയുമായി എത്തിയപ്പോൾ അകത്തേക്ക് വരാൻ ഓർഡർ നൽകിയ യുവതി ആവശ്യപെടുന്നു. കാര്യം കുറച്ചു വ്യത്യസ്തമാണെങ്കിലും ഡെലിവറി ഏജന്റ് സാഹചര്യം കൈകാര്യം ചെയ്ത രീതിയാണ് ശ്രദ്ധേയമാകുന്നത് (Biriyani order to Cemetery).

 

‘ഡിന്നർ ഇന്‍ ഗ്രേവിയാർഡ്’ എന്ന പേരിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പാതിരാത്രിയിൽ ഒരു യുവതി സെമിത്തേരിയിലേക്ക് ഓർഡർ ചെയ്ത ബിരിയാണിയുമായി എത്തിയ ഡെലിവറി ഏജന്‍റ് പങ്കുവച്ച വീഡിയോയാണ് അത്. ഓർഡർ ചെയ്തതത് അനുസരിച്ച് ഡെലിവറി ഏജന്‍റ് ബിരിയാണിയുമായി സെമിത്തേരിക്ക് മുന്നിലെത്തി. എന്നാൽ അതിന് ഉള്ളിലേക്ക് കടന്ന് ബിരിയാണി നൽകാൻ അദ്ദേഹം വിസമ്മതിച്ചു. അതിനായി അദ്ദേഹം പറഞ്ഞ മറുപടിയാണ് വീഡിയോയിലുള്ളത്.

ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഏറെ വൈകിയ രാത്രിയിൽ ഒരു ബൈക്കിന്‍റെ ഹെഡ്ലൈറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം. പിന്നാലെ ഡെലിവറി ഏജന്‍റിന്‍റെ ശബ്ദം കേൾക്കാം. അദ്ദേഹം ബിരിയാണി ഓർഡർ ചെയ്ത സ്ത്രീയ വിളിച്ച് എവിടെയാണ് ഡെലിവറി എത്തിക്കേണ്ടതെന്ന് ചോദിക്കുന്നു. മുന്നിലെരു ഗേറ്റ് കാണാമെന്നും അതിനുള്ളിൽ പട്ടി ഇരിക്കുന്നത് കാണാമെന്നും സ്ത്രീ പറയുന്നു. ഇത് ഡെലിവറി ഏജന്‍റ് ശരിവയ്ക്കുന്നു. വീഡിയോ ദൃശ്യങ്ങളിലും ഗേറ്റും പട്ടിയെയും കാണാം. പിന്നാലെ സ്ത്രീ ഉള്ളിലേക്ക് കടന്ന് വരാൻ ആവശ്യപ്പെടുന്നു. ചുറ്റുപാടും ഒരാൾ പോലുമില്ലെന്ന് വീഡിയോയിൽ കാണാം. അതൊരു സെമിത്തേരിയാണെന്നും അവിടേയ്ക്ക് കടക്കാൻ പറ്റില്ലെന്നും അദ്ദേഹം മറുപടി പറയുന്നു. പിന്നാലെ പ്രേതങ്ങൾക്ക് ഭക്ഷണമാകാനല്ല മറിച്ച് ഓർഡർ ചെയ്ത ബിരിയാണി എത്തിക്കാൻ വന്നതാണെന്നും അദ്ദേഹം മറുപടി നൽകുന്നു. പിന്നാലെ വീഡിയോ അവസാനിക്കുന്നു.

ഡെലിവറി ഏജന്‍റിന്‍റെ മറുപടി വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകർഷിച്ചു. പിന്നാലെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കണ്ടവർ രസകരമായ കുറിപ്പുകളുമായി രംഗത്തെത്തി. സ്ട്രേഞ്ചർ തിംഗ്സിന്‍റെ ഇന്ത്യൻ പതിപ്പെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്.

http://

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.