HomeNationalചരിത്രം കുറിച്ച് ബംഗളൂരു ദമ്പതികൾ; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കയറിയത് 11...

ചരിത്രം കുറിച്ച് ബംഗളൂരു ദമ്പതികൾ; ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കയറിയത് 11 മണിക്കൂറിൽ | Bengaluru Couple Swim Sri Lanka to India

ബംഗളൂരു: ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്കോടിയിലേക്ക് പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശികളായ ദമ്പതികൾ (Bengaluru Couple Swim Sri Lanka to India). ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയുമാണ് രാമസേതു പാതയിലൂടെ ഏകദേശം 32 കിലോമീറ്റർ നീന്തി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇത്തരത്തിൽ ഒന്നിച്ചു നീന്തി ഈ ദൂരം പിന്നിടുന്ന ആദ്യ ദമ്പതികളാണ് ഇവർ.

മെയ് 7-ന് പുലർച്ചെ 4:30-ന് ശ്രീലങ്കയിൽ നിന്ന് യാത്ര തുടങ്ങിയ ഇവർ വൈകുന്നേരം 3:15-ഓടെ ധനുഷ്കോടിയിലെത്തി. ആകെ 10 മണിക്കൂറും 45 മിനിറ്റുമെടുത്തു ഈ ദൗത്യം പൂർത്തിയാക്കാൻ. ശക്തമായ തിരമാലകൾ, മാറുന്ന കാറ്റ്, സമുദ്രത്തിലെ അടിയൊഴുക്കുകൾ എന്നിവ ഇവരുടെ യാത്രയെ പലപ്പോഴും തടസ്സപ്പെടുത്തി. പലതവണ ലക്ഷ്യസ്ഥാനത്ത് നിന്ന് വഴിമാറിപ്പോകാൻ ഇത് കാരണമായി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും പാരാമെഡിക്കൽ സംഘത്തിന്റെയും സുരക്ഷാ ബോട്ടിന്റെയും അകമ്പടിയോടെയാണ് ദൗത്യം പൂർത്തിയാക്കിയത്.

വെറും നാല് വർഷം മുമ്പ് മാത്രം നീന്തൽ ഗൗരവമായി എടുത്തു തുടങ്ങിയ ഈ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ നേട്ടത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്. പാക് കടലിടുക്ക് നീന്തിക്കടക്കുന്ന ആദ്യ ദമ്പതികൾ എന്ന നിലയിൽ ഇന്ത്യൻ ഓപ്പൺ വാട്ടർ സ്വിമ്മിംഗിൽ പുതിയൊരു നാഴികക്കല്ലാണ് ഇവർ സ്ഥാപിച്ചിരിക്കുന്നത്.

Summary: Bengaluru-based IT professionals Danish Abdi and Vrushali Prasade have made history as the first couple to swim across the Palk Strait from Sri Lanka to India. Covering nearly 32 km in 10 hours and 45 minutes, they faced rough waves and strong currents to reach Dhanushkodi from Talaimannar. Their achievement is hailed as a landmark in Indian open-water swimming.

 

Clickable Info Box