അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് വൻതോതിൽ പണം കവർന്ന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി അവിനാഷ് ശുക്ല. ക്ഷേത്രത്തിലെ പണം എണ്ണാൻ നിയോഗിക്കപ്പെട്ട ജീവനക്കാരിലൊരാളായ അവിനാഷ്, തട്ടിയെടുത്ത പണം ഉപയോഗിച്ച് കാമുകിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ആഡംബര സമ്മാനങ്ങളാണ് വാങ്ങിക്കൂട്ടിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു (Ayodhya Ram Temple Donation Theft). കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി സംശയിക്കുന്ന കേസിൽ, ഇതിനകം 19 ലക്ഷത്തോളം രൂപ ഇയാൾ ചെലവഴിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
തന്റെ സഹോദരന്റെ വിവാഹം വളരെ ആഡംബരപൂർവ്വം നടത്താൻ ഇതിൽ നിന്ന് 6 ലക്ഷത്തോളം രൂപയാണ് അവിനാഷ് ചെലവഴിച്ചത്. മറ്റൊരു സഹോദരന് 5 മുതൽ 6 ലക്ഷം രൂപ വരെ നൽകുകയും ചെയ്തു. കാമുകിക്ക് വിലകൂടിയ ഐഫോൺ സമ്മാനമായി നൽകിയതിനൊപ്പം, അവരുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ കൈമാറിയതായും ഇയാൾ സമ്മതിച്ചു. രാമക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് മാത്രം ഏകദേശം 20 ലക്ഷത്തോളം രൂപ ഇയാൾ വീട്ടിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് രേഖകൾ വ്യക്തമാക്കുന്നത്. കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് ജീവനക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കുന്നതിലൂടെ മാത്രമേ എത്ര രൂപയാണ് ആകെ നഷ്ടപ്പെട്ടതെന്ന് വ്യക്തമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Summary: Avinash Shukla, one of the staff members accused of stealing from the Ram Temple donation boxes in Ayodhya, has confessed to using the stolen funds to finance a lavish lifestyle. Investigators report that Shukla spent approximately ₹19 lakh on his family and girlfriend, including funding his brother’s wedding, gifting an iPhone, and making significant bank transfers, while authorities continue to track the total stolen amount estimated to be in the crores.

