ശമ്പളം 35,650 രൂപ മുതൽ 90,205 രൂപ വരെ; എൽഐസിയിൽ അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ 9394 ഒഴിവ്

ശമ്പളം 35,650 രൂപ മുതൽ 90,205 രൂപ വരെ; എൽഐസിയിൽ അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ 9394 ഒഴിവ്
ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ 9394 ഒഴിവ്. സതേൺ സോണൽ ഓഫിസിനു കീഴിൽ 1516 ഒഴിവ്. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ഡിവിഷനുകളിലായി 461 ഒഴിവുണ്ട്. ഒരു ഡിവിഷനിലേക്ക് മാത്രം അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 10 വരെ. ബിരുദം, അല്ലെങ്കിൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (മുംബൈ) ഫെലോഷിപ്  യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21 മുതൽ 30 വയസുവരെയാണ് പ്രായപരിധി. എൽഐസി എംപ്ലോയി കാറ്റഗറി, എൽഐസി ഏജന്റ്സ് കാറ്റഗറി, ഓപ്പൺ മാർക്കറ്റ് എന്നീ വിഭാഗങ്ങളിലായാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. . പ്രബേഷൻ സമയത്തെ ശമ്പള നിരക്ക് 35,650–90,205 രൂപ വരെയാണ്. വിശദവിവരങ്ങൾ www.licindia.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Share this story