പേരാമ്പ്രയിൽ ലഹരിവേട്ടയ്ക്കിടെ നാടകീയ രംഗങ്ങൾ; പോലീസിനും നാട്ടുകാരനും നേരെ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 5 പേർ പിടിയിൽ | Perambra Drug Mafia Attack Police

കോഴിക്കോട്: പേരാമ്പ്രയിൽ ലഹരി മരുന്ന് പിടികൂടാനെത്തിയ ഡാൻസാഫ് (DANSAF) സ്ക്വാഡിനും തടയാൻ ശ്രമിച്ച നാട്ടുകാരനും നേരെ ലഹരി മാഫിയാ സംഘത്തിന്റെ ക്രൂരമായ ആക്രമണം (Perambra Drug Mafia Attack Police). ആക്രമണത്തിൽ മൂന്ന്...

ചെറൂപ്പ ആശുപത്രി വികസനം വേഗത്തിലാക്കാൻ എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ സന്ദർശനം; ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും | Cheruppa Hospital Development Kozhikode

റിപ്പോർട്ട് :  അൻവർ ഷരീഫ്  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഹെൽത്ത് സെന്ററിൽ (Cheruppa Hospital Development Kozhikode) കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ അടിയന്തിരമായി പുനഃസ്ഥാപിക്കും. 24...

കരിപ്പൂർ സ്റ്റേഷനിലെ സ്വർണ്ണമോഷണം: മുൻ SHOയ്ക്ക് സസ്പെൻഷൻ | Former SHO suspended

കോഴിക്കോട്: കരിപ്പൂർ പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതലിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എട്ട് പവനോളം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മുൻ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ കുറ്റകൃത്യം തെളിഞ്ഞതിനെത്തുടർന്നാണ്...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി SIT | Kafir Screenshot Case

കോഴിക്കോട്: വിവാദമായ വടകര 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. സ്ക്രീൻഷോട്ട് നിർമ്മിച്ചത് മുഹമ്മദ് കാസിമല്ലെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിഞ്ഞ സാഹചര്യത്തിലാണ് പോലീസ്...

മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണം; കോഴിക്കോട് ഡിസിസിക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്‌യു | Mathew Kuzhalnadan KPCC President

കോഴിക്കോട്: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ കെപിസിസി (KPCC) അധ്യക്ഷനായി നിയമിക്കണമെന്ന ശക്തമായ ആവശ്യവുമായി കോൺഗ്രസ് യുവനിര രംഗത്ത് (Mathew Kuzhalnadan KPCC President). ഇതിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി (DCC) ഓഫീസിന്...

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം തട്ടി; വീണ്ടുമെത്തിയ യുവാവിനെ ജീവനക്കാർ പൂട്ടി, ഒടുവിൽ അറസ്റ്റ് | Thamarassery Bank Fraud

താമരശ്ശേരി: താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാജ സ്വർണ്ണം (മുക്കുപണ്ടം) പണയം വെച്ച് അഞ്ചര ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെ ബാങ്ക് ജീവനക്കാർ തന്ത്രപൂർവ്വം പിടികൂടി പോലീസിന് കൈമാറി (Thamarassery...

പൊലീസിനെ വെട്ടിച്ച് കടന്ന എംഡിഎംഎ കേസ് പ്രതികൾ പിടിയിൽ; കൊലക്കേസ് പ്രതി അനന്തുവും കൂട്ടുകാരി കീർത്തനയും പിടിയിലായത് ഒളിത്താവളത്തിൽ നിന്ന് | Kozhikode Drug Bust

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ പോലീസ് പരിശോധനയ്ക്കിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ലഹരിക്കേസ് പ്രതികൾ ഒടുവിൽ പിടിയിൽ (Kozhikode Drug Bust). 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് നന്മണ്ട...

സ്വന്തം ജീവൻ പോകുമ്പോഴും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കി; സ്കൂൾ വാൻ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു | School Van Driver Dies Kozhikode

കോഴിക്കോട്: സ്കൂൾ വാൻ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു (School Van Driver Dies Kozhikode). അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ്...

ആശ്വാസതീരത്ത് കോഴിക്കോട്; നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ക്വാറന്റീൻ പൂർത്തിയായി, ജാഗ്രത തുടരും | Kozhikode Nipah Update

കോഴിക്കോട്: വലിയ ആശങ്കകൾക്കൊടുവിൽ കോഴിക്കോട് ജില്ലയിൽ നിപ ഭീതി ഒഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു (Kozhikode Nipah Update). നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിതരുമായി പ്രാഥമിക, ദ്വിതീയ സമ്പർക്കത്തിൽ വരികയും നിരീക്ഷണത്തിലാവുകയും ചെയ്തിരുന്ന...

കോഴിക്കോട് പ്രിയദർശിനി ബസിൽ യാത്രക്കാരുടെ അതിക്രമം: ജീവനക്കാരുമായി വാക്കേറ്റം, ബെൽ വലിച്ചുപൊട്ടിച്ചു, 3 സ്ത്രീകൾ കസ്റ്റഡിയിൽ | Three Women in custody

കോഴിക്കോട്: ബസ് മാറി കയറിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോഴിക്കോട് - സുൽത്താൻബത്തേരി റൂട്ടിലോടുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരായ സ്ത്രീകളുടെ അതിക്രമം. ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ബസിന്റെ ബെൽ വലിച്ചുപൊട്ടിക്കുകയും ചെയ്ത മൂന്ന് സ്ത്രീകളെ പൊലീസ്...