HomeKeralaമാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണം; കോഴിക്കോട് ഡിസിസിക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ച്...

മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണം; കോഴിക്കോട് ഡിസിസിക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്‌യു | Mathew Kuzhalnadan KPCC President

കോഴിക്കോട്: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ കെപിസിസി (KPCC) അധ്യക്ഷനായി നിയമിക്കണമെന്ന ശക്തമായ ആവശ്യവുമായി കോൺഗ്രസ് യുവനിര രംഗത്ത് (Mathew Kuzhalnadan KPCC President). ഇതിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി (DCC) ഓഫീസിന് മുന്നിൽ കെഎസ്‌യു (KSU) പ്രവർത്തകർ കൂട്ടത്തോടെ പ്രകടനമായെത്തി വലിയ ആഹ്വാന ബോർഡ് സ്ഥാപിച്ചു. കോൺഗ്രസ് പാർട്ടിക്ക് പുതിയ രാഷ്ട്രീയ ഊർജ്ജമേകാൻ നട്ടെല്ലുള്ള യുവനേതാവായ മാത്യു കുഴൽനാടൻ തന്നെ കെപിസിസി തലപ്പത്തേക്ക് വരണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെട്ടു.

നിയമസഭയ്ക്കുള്ളിലും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയതും അദ്ദേഹത്തിന്റെ അഴിമതികൾ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടിയതും കുഴൽനാടനാണെന്ന് ബോർഡ് സ്ഥാപിച്ച പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാൻ പോലും തങ്ങൾ തയ്യാറാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ അദ്ദേഹമാണ് ഏറ്റവും യോഗ്യനെന്നും കെഎസ്‌യു നേതാക്കൾ കൂട്ടിച്ചേർത്തു.

നിലവിൽ മന്ത്രിയായ സണ്ണി ജോസഫാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. എന്നാൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന പാർട്ടി നയത്തിന്റെ ഭാഗമായി മന്ത്രിയെ മാറ്റി പുതിയ പൂർണ്ണസമയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെ താൻ സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് സണ്ണി ജോസഫും ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് പുതിയ അധ്യക്ഷന് വേണ്ടിയുള്ള ഗ്രൂപ്പ് പോരുകളും സമ്മർദ്ദ തന്ത്രങ്ങളും കോൺഗ്രസിൽ അണപൊട്ടിയത്.

കെപിസിസി അധ്യക്ഷ പദവിക്കായി എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ എന്നിവർക്ക് പുറമെ മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കനും ശക്തമായി രംഗത്തുണ്ട്. എ ഗ്രൂപ്പിന്റെ പിന്തുണയോടെ ഈ പദവി ഉറപ്പിക്കാനായി ജോസഫ് വാഴയ്ക്കൻ ഇന്ന് അടിയന്തരമായി ദില്ലിയിലെത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ തനിക്ക് എല്ലാവിധ യോഗ്യതയും സീനിയോറിറ്റിയും ഉണ്ടെന്നും പാർട്ടിയെ നയിക്കാൻ 24 മണിക്കൂറും ലഭ്യമാകുന്ന ഒരു ഫുൾ ടൈം അധ്യക്ഷനെയാണ് താഴേത്തട്ടിലെ പ്രവർത്തകർക്ക് ആവശ്യമെന്നും ദില്ലിയിൽ വെച്ച് ജോസഫ് വാഴയ്ക്കൻ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കവെ, കെഎസ്‌യുവിന്റെ ഈ പരസ്യമായ ചേരിതിരിവ് നേതൃത്വത്തിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.

Story Summary:
KSU workers staged a protest and placed a board in front of the Kozhikode DCC office demanding Mathew Kuzhalnadan be appointed as the new KPCC President. This comes amid current president and minister Sunny Joseph’s willingness to step down, while senior leader Joseph Vazhackan reached Delhi to meet Mallikarjun Kharge staking his claim for the post.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...