HomeKeralaചെറൂപ്പ ആശുപത്രി വികസനം വേഗത്തിലാക്കാൻ എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ സന്ദർശനം;...

ചെറൂപ്പ ആശുപത്രി വികസനം വേഗത്തിലാക്കാൻ എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ സന്ദർശനം; ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്താൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും | Cheruppa Hospital Development Kozhikode

റിപ്പോർട്ട് :  അൻവർ ഷരീഫ് 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഹെൽത്ത് സെന്ററിൽ (Cheruppa Hospital Development Kozhikode) കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ അടിയന്തിരമായി പുനഃസ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി (CHC) സ്ഥാപനത്തെ വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ, കുന്ദമംഗലം എം.എ.എ എം.എ. റസാഖ് മാസ്റ്റർ ആശുപത്രി നേരിട്ട് സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.

ഒരുകാലത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ പ്രധാന ആശ്രയ കേന്ദ്രമായിരുന്നു ചെറൂപ്പ ആശുപത്രി. 24 മണിക്കൂറും മികച്ച ചികിത്സ ലഭ്യമായിരുന്ന ഇവിടെ കിടത്തിച്ചികിത്സയും പ്രസവസേവനങ്ങളും ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഉണ്ടായിരുന്നു. മുൻ മന്ത്രി ഡോ. എം.കെ. മുനീർ ഉൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാർ സേവനമനുഷ്ഠിച്ച ഈ സ്ഥാപനത്തിൽ, പിന്നീട് വിവിധ ചികിത്സാ സേവനങ്ങൾ ഓരോന്നായി നിലയ്ക്കുകയായിരുന്നു. ഇതോടെ നിർധനരായ രോഗികൾ കിലോമീറ്ററുകൾ താണ്ടി മറ്റ് വലിയ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആശുപത്രി സന്ദർശിച്ച് ശോചനീയാവസ്ഥ മനസ്സിലാക്കിയ എം.എ. റസാഖ് മാസ്റ്റർ, വികസനം ഉറപ്പുനൽകിയിരുന്നു. ജനപ്രതിനിധിയായി ചുമതലയേറ്റ ശേഷം ഇദ്ദേഹം വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുകയും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ചെറൂപ്പ ആശുപത്രിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജൂലൈ 4-ന് ആരോഗ്യ വകുപ്പ് മന്ത്രി കോഴിക്കോട് കളക്ടറേറ്റിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ (DME), ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (DHS) എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ഈ മന്ത്രിതല യോഗത്തിന് മുന്നോടിയായാണ് എം.എ. റസാഖ് മാസ്റ്ററും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയനും ആശുപത്രിയിലെത്തി നിലവിലെ സാഹചര്യങ്ങളും വികസന സാധ്യതകളും വിലയിരുത്തിയത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി ഇവർ വിശദമായ ചർച്ച നടത്തി.

ആശുപത്രിയുടെ സമഗ്ര വികസനത്തിനായി ശാസ്ത്രീയമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും കിടത്തിച്ചികിത്സ, പ്രസവവിഭാഗം എന്നിവ ഉടൻ പുനഃസ്ഥാപിക്കുമെന്നും എം.എൽ.എ അറിയിച്ചു. ചെറൂപ്പ ആശുപത്രിയുടെ വികസന കാര്യത്തിൽ എം.കെ. രാഘവൻ എംപിയുടെ വലിയ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് ഏക്കറിലധികം വിശാലമായ സ്ഥലത്ത് പ്രവർത്തിക്കുന്ന ചെറൂപ്പ ആശുപത്രിയെ ആധുനിക രീതിയിലേക്ക് ഉയർത്താനായാൽ കുന്ദമംഗലം, മാവൂർ ഉൾപ്പെടെ സമീപത്തെ പതിനാലോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് അത് വലിയ അനുഗ്രഹമാകും. അതോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളുടെ അമിത തിരക്ക് ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും.

ആശുപത്രിയിൽ നടന്ന ചർച്ചയിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ, വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ, ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ-ചാർജ് ഒ. ഫാത്തിമത്തുസ്സൽമ, ഡോ. പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എ.കെ. ഷൗക്കത്തലി, ഉമാദേവി കുഴിപ്പള്ളി, ഗീതാമണി, എൻ.പി. അഹമ്മദ്, ബ്ലോക്ക് അംഗം ടി. ഉമ്മർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ. മൂസ മൗലവി, എൻ.പി. ഹംസ മാസ്റ്റർ, പി.സി. അബ്ദുൽ കരീം, മങ്ങാട്ട് അബ്ദുറസാഖ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

Story Summary:
Kunnamangalam MLA M.A. Razak Master and Kozhikode Medical College Superintendent Dr. M.P. Sreejayan visited Cheruppa Health Centre to evaluate its modernization plan. Following the Health Minister’s assurance in the assembly to upgrade it to a 24-hour Modern Community Health Centre (CHC), a master plan is being drafted to reinstate inpatient and maternity services. A high-level meeting involving the DME and DHS has been scheduled by Health Minister K. Muraleedharan at the Kozhikode Collectorate on July 4.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: യു.ഡി.എഫ് സർക്കാരിനെതിരെ ഞായറാഴ്ച മെഴുകുതിരി...

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന ഞായറാഴ്ച വൈകീട്ട് 7 മണിക്ക് സംസ്ഥാനത്തെ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ആറ്റുകാൽ...

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് (Attukalunni interim bail) മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു....

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കാജനകം; ഹൈക്കോടതി ജഡ്ജിമാർ നേരിട്ട്...

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലും സുരക്ഷാ ജീവനക്കാരുടെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി (Peroorkada mental health centre high court). ഹൈക്കോടതി ജഡ്ജിമാരായ...

ജന്തർ മന്തറിൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് ഡൽഹി...

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ് (Facial recognition system delhi police). പ്രതിഷേധങ്ങൾക്കിടയിൽ കുറ്റവാളികളും നുഴഞ്ഞുകയറ്റക്കാരും കടന്നുകൂടുന്നത് തടയാനായി ഡൽഹി പോലീസ് നാല്...

ഹിമാചൽ പ്രദേശിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ പാറ ഇടിഞ്ഞു...

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ മലയിടിച്ചിലിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർ മരിച്ചു (Himachal pradesh landslide accident). കില്ലാർ-ഉദയ്പൂർ റോഡിൽ കടു നല്ലയ്ക്ക് സമീപമാണ്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....