പഴയങ്ങാടിയിൽ മുക്കുപണ്ടം പണയംവച്ച് യുവാവ് ലക്ഷങ്ങൾ തട്ടി

ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 13,82,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2022ൽ ഒക്ടോബർ 20 മുതൽ ഈ വർഷം ഫെബ്രുവരി ഒന്ന് വരെയുള്ള കാലഘട്ടത്തിൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
എട്ട് പ്രാവശ്യമായി 41.2 പവൻ വ്യാജസ്വർണമാണ് ഈവിധം പണയം വച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാല, വള, ബ്രേസ് ലൈറ്റ് തുടങ്ങിയവയായിരുന്നു ഉരുപ്പടികൾ.

ആദ്യം പണയംവച്ച സ്വർണത്തിന്റെ കാലാവധി ഏപ്രിൽ മാസമായിരുന്നു. കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് ബാങ്ക് നോട്ടീസയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തിരിച്ചെടുക്കാത്ത സ്വർണം ലേലത്തിൽ വിൽക്കുന്നതിന് മുന്നോടിയായി പണയം വച്ച ആഭരണം പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്.
തുടർന്ന് ആഭരണം മുറി ച്ചെടുത്ത് പരിശോധിക്കാൻ ബാങ്കിന്റെ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ ജൂലൈയിലാണ് അനുമതി ലഭിക്കുകയും തുടർന്ന് പരിശോധിച്ച പ്പോഴാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വർണം പൂശിയ പൈപ്പ് ആഭരണമായിരുന്നു.