ആലപ്പുഴ: എസ്എഫ്ഐ ചാരുംമൂട് ഏരിയ സമ്മേളനത്തിൽ നേതൃത്വത്തെ കുടുക്കി വനിതാ നേതാവിന്റെ രൂക്ഷവിമർശനം. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടുവെന്നും, സംഘടനയിൽ വളരാൻ ‘ഗോഡ്ഫാദർമാർ’ അത്യാവശ്യമാണെന്നും എസ്എഫ്ഐ നേതാവായ ശ്രീമോൾ സമ്മേളന വേദിയിൽ തുറന്നടിച്ചു.(You can’t grow in SFI without godfathers, Words of female leader on stage)
വ്യക്തിപരമായ താല്പര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ താൻ തയ്യാറായിട്ടില്ല. വെട്ടലും തിരുത്തലും അല്ലല്ലോ പ്രവർത്തനത്തിൻ്റെ അന്ത്യം കുറിക്കുന്നത് എന്നും അവർ പ്രതികരിച്ചു.
വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്ന് അവർ കുറ്റപ്പെടുത്തി. എസ്എഫ്ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയിൽ നിന്ന് ശ്രീമോളെ ഒഴിവാക്കിയിരുന്നു. സമ്മേളന വേദിയിൽ വച്ച് തന്നെ അവർ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

