Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKerala'അതെ, ഞാൻ രാഷ്ട്രീയക്കാരനാണ്': പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിനും അഭ്യൂഹങ്ങൾക്കുമിടെ PV അൻവറിൻ്റെ...

‘അതെ, ഞാൻ രാഷ്ട്രീയക്കാരനാണ്’: പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തിനും അഭ്യൂഹങ്ങൾക്കുമിടെ PV അൻവറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് | PV Anvar

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബേപ്പൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ. പി.വി. അൻവർ ബേപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് സണ്ണി ജോസഫ് നടത്തിയ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയിരുന്നു.(Yes, I am a politician, PV Anvar’s Facebook post amid rumors)

ബേപ്പൂരിൽ പി.വി. അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞിരുന്നു. അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് സംസാരിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ പി.വി. അൻവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ചർച്ചയാകുകയാണ്. ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാതെ, നിഗൂഢമായിരുന്നു അൻവറിന്റെ പോസ്റ്റ്.

കുറിപ്പിൻ്റെ പൂർണ്ണരൂപം 

“അൻവർ നിങ്ങൾ അല്പം പക്വത കാണിക്കണം”!!

പറയുന്നത് എൻ്റെ അഭ്യുദയകാംക്ഷികളാണ്.

“അതിന് എപ്പോഴാണ് ഞാൻ പക്വത ഇല്ലാതെ പെരുമാറിയിട്ടുള്ളത്” ?

“അധികാരത്തിന്റെ ഇടനാഴികളിൽ അനീതികൾ അരങ്ങേറുമ്പോൾ, നിങ്ങൾ എന്തിന് പൊതുജനങ്ങൾക്കിടയിൽ വിളിച്ചു പറയുന്നു”,

“പിന്നെ എന്തു ചെയ്യണം ? കണ്ടില്ലെന്ന് നടിക്കണമായിരുന്നോ !!!”

“നിങ്ങൾ രാഷ്ട്രീയക്കാരനാണ്”
“അതെ,ഞാൻ രാഷ്ട്രീയക്കാരനാണ്.

പക്ഷേ, അത് ഞാൻ അങ്ങോട്ട് ആയതല്ല”
അവരാൽ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു”

“നിങ്ങളുടെ പ്രതിയോഗികളെ ശ്രദ്ധിക്കൂ”
മിണ്ടാതെ,പ്രതികരിക്കാതെ, ചോദ്യങ്ങളെ അവഗണിച്ച് ….
“ഇത്ര നിഷ്കളങ്കനാകരുത്….”
“കുറച്ചൊക്കെ അഡ്ജസ്റ്റ്മെൻ്റ്….”

എന്തിന്?
“ആർക്കുവേണ്ടി ……”

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.