HomeEducationആരോൺ അക്കാദമി 10-ാം വാർഷികം: 50 ലക്ഷം രൂപയുടെ 'എലവേറ്റ് സ്കോളർഷിപ്പ്'...

ആരോൺ അക്കാദമി 10-ാം വാർഷികം: 50 ലക്ഷം രൂപയുടെ ‘എലവേറ്റ് സ്കോളർഷിപ്പ്’ പ്രഖ്യാപിച്ചു; 200 വിദ്യാർത്ഥികൾക്ക് ബിരുദദാനം | Arown Academy Kozhikode Scholarship 2026

കോഴിക്കോട്: മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ പത്തു വർഷം പൂർത്തിയാക്കുന്ന ആരോൺ അക്കാദമി 50 ലക്ഷം രൂപയുടെ ‘ആരോൺ എലവേറ്റ് സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു (Arown Academy Kozhikode Scholarship 2026). കോഴിക്കോട് നടന്ന ‘ക്യാപ്സ്റ്റോൺ – 2026’ വാർഷികാഘോഷ ചടങ്ങിൽ അക്കാദമി ഡയറക്ടർമാരായ ദീപക് വി.വി, സുജിത്ത് എസ് എന്നിവർ ചേർന്നാണ് പദ്ധതി പുറത്തിറക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മിടുക്കരായ വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 14 വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പൂർണ്ണമായും സൗജന്യമായി പഠിക്കാം. വരുമാന സർട്ടിഫിക്കറ്റ് പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അക്കാദമി നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭ്യമാക്കും. പരീക്ഷാ തീയതിയും അപേക്ഷാ രീതിയും പിന്നീട് അറിയിക്കും.

ചടങ്ങിൽ അക്കാദമിയുടെ പുതിയ ലോഗോയും അലുംനി കമ്മ്യൂണിറ്റിയുടെ ലോഗോയും ഡയറക്ടർമാരായ ദീപക് വി.വി, സുജിത്ത് എസ്, കോ-ഫൗണ്ടർമാരായ മുന്ന സുജിത്ത്, നിമ്മി ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി. പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന ബിരുദദാന ചടങ്ങിൽ 200 ഓളം വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ 15,000-ലധികം വിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 12,000-ത്തോളം പേർക്ക് ഇതിനോടകം ജോലി ലഭിച്ചതായും മാനേജ്മെന്റ് അറിയിച്ചു. പാനൽ ചർച്ചകൾ, ഫയർസൈഡ് ചാറ്റ്, വയലിൻ പ്രകടനം എന്നിവയും ക്യാപ്സ്റ്റോൺ 2026-ന്റെ ഭാഗമായി നടന്നു.

Story Summary:
Arown Academy, a leading medical education institution in Kozhikode, marked its 10th anniversary by launching the ‘Aron Elevate Scholarship’ worth ₹50 lakhs. Announced during the ‘Capstone 2026’ event by directors Deepak V.V. and Sujith S., the scheme offers full sponsorship for 14 underprivileged students and merit-based aid for others via an entrance exam. The event also saw a convocation ceremony for 200 students and the unveiling of the academy’s new logo. Over a decade, the academy has trained 15,000+ students in healthcare courses.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...