HomeKerala'രാഷ്ട്രീയ പരസ്യം, ചെവിക്ക് നുള്ളിക്കോ, മറുപടി പറയേണ്ടി വരും': PRD പരസ്യത്തിനെതിരെ...

‘രാഷ്ട്രീയ പരസ്യം, ചെവിക്ക് നുള്ളിക്കോ, മറുപടി പറയേണ്ടി വരും’: PRD പരസ്യത്തിനെതിരെ രമേശ് ചെന്നിത്തല | PRD

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകൾ അക്കമിട്ടു നിരത്തി പി ആർ ഡി നൽകിയ പരസ്യം കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു. പി.ആർ.ഡിയുടേത് കേവലം രാഷ്ട്രീയ പരസ്യമാണെന്നും നുണക്കഥകൾ പ്രചരിപ്പിച്ച ഉദ്യോഗസ്ഥർ ഇതിന് മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.(Will have to answer, Ramesh Chennithala against PRD advertisement)

ഇത് ഒരു കാലത്തും പി.ആർ.ഡി ചെയ്യാത്തതാണെന്നും, കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി, പെൻഷൻ കുടിശ്ശിക, ഗെയിൽ പദ്ധതിയിലെ തടസ്സങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പി.ആർ.ഡി പത്രങ്ങളിൽ മുഴുവൻ പേജ് പരസ്യം നൽകിയത്.

Clickable Info Box