HomeKeralaആനപ്രേമികളുടെ പ്രിയങ്കരനായ 'ചില്ലിക്കൊമ്പൻ' ഇനി ഓർമ്മ; തമിഴ്‌നാട് ആളിയാർ ഡാം കനാലിൽ...

ആനപ്രേമികളുടെ പ്രിയങ്കരനായ ‘ചില്ലിക്കൊമ്പൻ’ ഇനി ഓർമ്മ; തമിഴ്‌നാട് ആളിയാർ ഡാം കനാലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി | Wild Elephant Chillikomban Dead

പാലക്കാട്: കേരളത്തിലെ ആനപ്രേമികളുടെയും നെല്ലിയാമ്പതിക്കാരുടെയും പ്രിയപ്പെട്ട കാട്ടാനയായ ‘ചില്ലിക്കൊമ്പനെ’ തമിഴ്‌നാട്ടിലെ ആളിയാർ ഡാം കനാലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി (Wild Elephant Chillikomban Dead). ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആനമല കടുവാ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പൊള്ളാച്ചിക്കടുത്തുള്ള ആളിയാർ കോണ്ടൂർ കനാലിലെ ശക്തമായ ഒഴുക്കിൽ ചില്ലിക്കൊമ്പൻ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ തമിഴ്‌നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ കനാലിലെ ജലപ്രവാഹം കുറച്ച് ആനയെ രക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ വൈകീട്ട് ആറരയോടെ തിരുമൂർത്തി മംഗലം ഡാം പരിസരത്തെ കരയിലാണ് ആനയുടെ ജഢം അടിഞ്ഞത്. ആളിയാർ ഡാമിലെ കനാലിലൂടെ ആനയുടെ ജഢം ഒഴുക്കിൽപ്പെട്ട് പോകുന്ന ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈറത്തണ്ട് പോലെയുള്ള സവിശേഷമായ കൊമ്പുകളുള്ളതിനാലാണ് ഈ കാട്ടാനയ്ക്ക് നാട്ടുകാർ ചില്ലിക്കൊമ്പൻ എന്ന് പേരിട്ടത്. പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങാറുണ്ടായിരുന്നെങ്കിലും പ്രദേശവാസികൾക്കോ കൃഷിക്കോ യാതൊരുവിധ നാശനഷ്ടങ്ങളും പ്രയാസങ്ങളോ ഈ കൊമ്പൻ വരുത്തിവെച്ചിരുന്നില്ല. ശാന്തസ്വഭാവക്കാരനായ ചില്ലിക്കൊമ്പൻ അതുകൊണ്ടുതന്നെ നെല്ലിയാമ്പതിക്കാരുടെ വലിയൊരു കൂട്ടുകാരനായിരുന്നു. പ്രിയപ്പെട്ട കൊമ്പന്റെ അപ്രതീക്ഷിത വിയോഗം കേരളത്തിലെ ആനപ്രേമികളെയും വനംവകുപ്പ് അധികൃതരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടുമലൈപ്പേട്ടയിലെ വനപാലകരുടെ നേതൃത്വത്തിൽ വനമേഖലയിൽ തന്നെ ചില്ലിക്കൊമ്പന്റെ ജഢം സംസ്കരിക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിട്ടുള്ളത്.

Summary: The popular wild elephant known as ‘Chillikomban’ was found dead after being swept away by strong currents in the Aliyar Contour canal near Pollachi, Tamil Nadu. Despite quick efforts by the Tamil Nadu Irrigation Department to reduce the water flow, the elephant could not be saved and its carcass was later recovered near Thirumoorthy Mangalam Dam. Known for its uniquely shaped tusks and gentle nature, Chillikomban was a favorite among the residents of Nelliampathy in Kerala.

WhatsApp Channel Banner

Latest updates

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ഒളിവിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ എം.കെ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്. പ്രതിക്കായി ബെംഗളൂരുവിലും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Nithin Raj...

പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോർട്ട്...

കണ്ണൂർ: പയ്യന്നൂരിൽ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ...

ഗുരുഗ്രാമിൽ വൻ അപകടം: ക്യാബിലേക്ക് ഇരുമ്പ് കമ്പികൾ തുളച്ചുകയറി...

ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ക്യാബ് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയ്ക്ക് പിന്നിലിടിച്ച് ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ ക്യാബിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർത്ത് ഡ്രൈവറുടെ...

വൈദ്യുതി പ്രതിസന്ധി: നിർണ്ണായക റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്;...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ...

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് നാല് ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: കേരളത്തിൽ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം കനക്കുന്ന പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന്...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...