HomeKeralaസംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കുന്നു, പെരിയാർ തീരത്ത്...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കുന്നു, പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം | Bhoothathankettu Dam Shutters Open

കൊച്ചി: കേരളത്തിൽ പരക്കെ മഴ ശക്തമായതിനെ തുടർന്ന് എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തുന്നു (Bhoothathankettu Dam). ബാരേജ് തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഇരുപത്തിയെട്ടാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിലും തെക്കൻ അറബിക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ വീണ്ടും ശക്തമാകാൻ കാരണം. കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങളും അപകടങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴയിലെ അരൂരിൽ ഇടിമിന്നലേറ്റ് അറുപതുകാരൻ ദാരുണമായി മരണപ്പെട്ടു. വീട്ടിൽ നിന്നും കുളിക്കാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇയാൾക്ക് മിന്നലേറ്റത്. ചെങ്ങന്നൂർ പുലിയൂരിൽ ശക്തമായ മഴയിൽ വീട്ടുപറമ്പിലെ കിണർ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നു. കൊല്ലം കുണ്ടറയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൻമരം കടപുഴകി വീണെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ ചൂണ്ടലിൽ കാറിന് മുകളിലേക്ക് മരക്കൊമ്പ് തുളച്ചുകയറിയും അപകടമുണ്ടായി. കൊല്ലം മൺറോതുരുത്തിൽ ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ഹൗസ് ബോട്ട് താഴ്ഭാഗത്തുനിന്നും വെള്ളം കയറി ഭാഗികമായി മുങ്ങിയെങ്കിലും ആളപായമില്ലാതെ എല്ലാവരെയും സുരക്ഷിതരായി കരയ്ക്കെത്തിച്ചു. മുൻപ് പ്രവചിച്ചതിനേക്കാൾ കാലവർഷം കേരള തീരത്തെത്താൻ ഇത്തവണ അല്പം വൈകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്.

Summary: Heavy rains lashed several parts of Kerala, prompting authorities to open the shutters of the Bhoothathankettu barrage and issue a flood alert along the Periyar river. An Orange alert has been declared for Ernakulam district, while ten other districts remain under a Yellow warning due to cyclonic circulations in the Bay of Bengal and Arabian Sea. Rain-related incidents were reported across the state, including a fatal lightning strike in Alappuzha and a houseboat partially sinking in Munroe Island.

WhatsApp Channel Banner

Latest updates

ഓണം കളറാക്കാൻ പൃഥ്വിരാജിന്റെ ‘ഖലീഫ’; തരംഗമായി സിദ് ശ്രീറാമിന്റെ...

കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യിലെ (khalifa movie song) ആദ്യ പ്രണയഗാനം പുറത്തുവിട്ടു. 'അസലായവളേ..' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം പുറത്തുവന്ന് നിമിഷങ്ങൾക്കകം...

അപൂർവ്വ രോഗാവസ്ഥ; സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവൻ പകർന്ന്...

അങ്കമാലി: കുടലിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അതീവ ഗുരുതരമായ പ്രകൃതത്തിലുള്ള അക്യൂട്ട് മിസെന്ററിക് ഇസ്കീമിയ (Acute Mesenteric Ischemia) ബാധിച്ച രോഗിയെ രണ്ട് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി...

ഓണവിപണി ലക്ഷ്യമിട്ട് ബിഎസ്എച്ച് സ്മോൾ അപ്ലയൻസ് പ്രദർശനം കൊച്ചിയിൽ...

കൊച്ചി: ഓണത്തോടൊപ്പം ഇന്ത്യ ഉത്സവ സീസണിലേക്ക് പ്രവേശിക്കാനിരിക്കെ, ലോകോത്തര പ്രീമിയം വീട്ടുപകരണ ബ്രാൻഡുകളായ ബോഷ് (Bosch), സീമൻസ് (Siemens) എന്നിവയുടെ മാതൃകമ്പനിയായ ബിഎസ്എച്ച് ഹോം അപ്ലയൻസസ് (BSH Home Appliances Pvt. Ltd.)...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിന് അംഗീകാരം; ക്യുഡെങ്കയുടെ വിപണനത്തിന്...

കൊച്ചി: രാജ്യത്ത് ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് നിർണായക വഴിത്തിരിവായി പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡയുടെ (Takeda) 'ക്യുഡെങ്ക' (Qdenga - TAK-003) വാക്സിന് വിപണനാനുമതി ലഭിച്ചു. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്...

പ്രവാസികൾക്കായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ പ്രത്യേക...

കൊച്ചി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതിനായി കൊച്ചി വണ്ടർലാ ‘ബാക്ക് ടു നാട്’ (Back to Naadu) എന്ന പേരിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു (Wonderla kochi back to...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...