Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeKerala'മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ എന്താണ് സംഭവിച്ചത്?': ധീരജ് വധക്കേസിൽ ഗുരുതര ആരോപണവുമായി...

‘മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിനിടെ എന്താണ് സംഭവിച്ചത്?’: ധീരജ് വധക്കേസിൽ ഗുരുതര ആരോപണവുമായി ഇടുക്കി DCC മുൻ പ്രസിഡൻ്റ് | Dheeraj murder case

🎙️ Latest Podcast

Always plays the latest podcast episode

ഇടുക്കി: ധീരജ് വധക്കേസിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി മുൻ പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ധീരജിന്റെ മരണത്തിന് പിന്നിൽ സി.പി.എം ആണെന്നും ഇതിന്റെ പാപഭാരം കെ.എസ്.യു പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും ജോയ് തോമസ് ആരോപിച്ചു.(What happened while taking him to the medical college? Former Idukki DCC president makes serious allegations in Dheeraj murder case )

എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയെ കൊന്നത് സി.പി.എം പ്രവർത്തകരാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് എല്ലായിടത്തും ബഹളം വെച്ച് വിഷയം വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ എന്താണ് സംഭവിച്ചതെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ധീരജ് വധക്കേസിൽ പുനരന്വേഷണം നടത്തുമെന്ന് ജോയ് തോമസ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജോയ് തോമസിന്റെ ഈ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala