Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaവയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽ ഗാന്ധി...

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും | Wayanad rehabilitation

🎙️ Latest Podcast

വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയിലാണ് ആദ്യഘട്ടത്തിലെ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone laying of houses being built by Congress on 26th)

ഓരോ വീടും 1100 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് നിർമ്മിക്കുന്നത്.  സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ പുനരധിവാസ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്കായിരിക്കും കോൺഗ്രസ് വീടുകൾ നൽകുക. ദുരന്തത്തിൽ കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും കെപിസിസി അറിയിച്ചു.

കുന്നംപറ്റയ്ക്ക് പുറമെ, ഏഴാം ചിറയിൽ അഞ്ചേക്കർ സ്ഥലം കൂടി കെപിസിസി കണ്ടെത്തിയിട്ടുണ്ട്. പദ്ധതി എത്രയും വേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. നിർമ്മാണം ആരംഭിച്ച് ആറുമാസത്തിനുള്ളിൽ തന്നെ 50 വീടുകളും പൂർത്തിയാക്കി കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.