കോട്ടയം: പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പരസ്യമായി പിന്തുണച്ചും പ്രശംസിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പുതുപ്പള്ളിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെയാണ് അദ്ദേഹം അലോഷ്യസ് സേവ്യറിന് കൈകൊടുത്തത്.(VM Sudheeran Backs KSU President Aloysius Xavier)
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടുകൾക്ക് പരോക്ഷ മറുപടിയുമായാണ് സുധീരൻ രംഗത്തെത്തിയത്. വേദിയിലുണ്ടായിരുന്ന അലോഷ്യസ് സേവ്യറിന്റെ പേരെടുത്തു പറഞ്ഞ്, അദ്ദേഹത്തിന് കൈകൊടുത്തുകൊണ്ടാണ് സുധീരൻ തന്റെ പ്രശംസയും പിന്തുണയും അറിയിച്ചത്.
ആരുടെ മുൻപിലും ആർജവത്തോടെ സ്വന്തം നിലപാടുകൾ തുറന്നു പറയുന്നതാണ് കെ.എസ്.യുവിന്റെ യഥാർത്ഥ പാരമ്പര്യമെന്ന് സുധീരൻ ഓർമ്മിപ്പിച്ചു. ഇത്തരം ഉറച്ച നിലപാടുകൾ സ്വീകരിക്കുമ്പോൾ താൽക്കാലികമായി ചില ബുദ്ധിമുട്ടുകളും എതിർപ്പുകളും നേരിടേണ്ടി വന്നേക്കാം. എന്നാൽ കെ.എസ്.യു ധീരമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Story Summary
During the Oommen Chandy memorial meeting in Puthuppally, veteran Congress leader V.M. Sudheeran extended his staunch support to KSU State President Aloysius Xavier, shaking his hand and praising the student wing’s tradition of taking bold stands. In an indirect counter to CM V.D. Satheesan, Sudheeran asserted that expressing views courageously without fear is the hallmark of KSU.


