Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaനക്സൽ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു | Vellathooval...

നക്സൽ പ്രസ്ഥാനത്തിന്റെ മുൻകാല നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു | Vellathooval Stephen

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ ആദ്യകാല അമരക്കാരിലൊരാളായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു (Vellathooval Stephen). കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴ സ്വദേശിയായ സ്റ്റീഫന്റെ കുടുംബം പിന്നീട് ഇടുക്കി വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം പിതാവിന്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം നക്സൽ പ്രസ്ഥാനത്തിൽ സജീവമായ സ്റ്റീഫൻ, 1968-ലെ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രധാന ആസൂത്രകരിലൊരാളായിരുന്നു. കൊലക്കേസുകൾ ഉൾപ്പെടെ 18-ഓളം കേസുകളിൽ പ്രതിയായിരുന്ന അദ്ദേഹം 1971-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽവാസത്തിനിടെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം, പിൽക്കാലത്ത് സുവിശേഷ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. തന്റെ വിപ്ലവകാലം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. സ്റ്റീഫന്റെ വിയോഗത്തോടെ കേരളത്തിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരു അധ്യായത്തിനാണ് അന്ത്യമാകുന്നത്.

Summary

Vellathooval Stephen, a prominent figure in Kerala’s early Naxalite movement and a key participant in the Thalassery police station attack, passed away at 82. After spending years in hiding and jail, he later renounced his radical ideologies and turned to spiritual work, marking the end of a turbulent chapter in Kerala’s political history.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.