Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeKerala'ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിച്ചത് മനുഷ്യത്വരഹിതം': T സിദ്ദിഖ് MLA | T...

‘ദുരന്തബാധിതരെ രാഷ്ട്രീയത്തിന് ഉപയോഗിച്ചത് മനുഷ്യത്വരഹിതം’: T സിദ്ദിഖ് MLA | T Siddique

🎙️ Latest Podcast

വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന നടപടി അങ്ങേയറ്റം മോശമാണെന്ന് ടി. സിദ്ദിഖ് എംഎൽഎ. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.(Using disaster victims for politics is inhumane, T Siddique MLA)

ദുരന്തബാധിതയായ ശ്രുതിയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് രംഗത്തേക്ക് വലിച്ചിഴക്കുകയാണ് സർക്കാർ ചെയ്തത്. ഒരു ഭരണാധികാരിയും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്ന് സിദ്ദിഖ് ആരോപിച്ചു. ശ്രുതി വീടിനായി നൽകിയ അപേക്ഷ മന്ത്രിസഭാ യോഗത്തിൽ നിരാകരിച്ചോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.