Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeKeralaരണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന...

രണ്ട് വൻകിട പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: കേരളത്തിൻ്റെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമെന്ന് സുരേഷ് ഗോപി | Railway projects

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ് നൽകുന്ന രണ്ട് പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയതായി സുരേഷ് ഗോപി എംപി അറിയിച്ചു. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നിവയ്ക്കാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. (Union Government approval for two major Railway projects, says Suresh Gopi)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും പ്രത്യേക താല്പര്യപ്രകാരമാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലോടെ എറണാകുളം – കായംകുളം റൂട്ടിലെ പ്രധാന തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് അവസാനിക്കും. ദൈർഘ്യം 12.66 കിലോമീറ്ററും, അനുവദിച്ച തുക 324.16 കോടി രൂപയുമാണ്. പാത ഇരട്ടിപ്പിക്കുന്നതോടെ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 9 പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താൻ സാധിക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനവും വർദ്ധിക്കും.

പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ വഴി പാലക്കാട് വഴിയുള്ള യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ദൈർഘ്യം 1.80 കിലോമീറ്ററും, അനുവദിച്ച തുക 163.57 കോടി രൂപയുമാണ്. പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നത് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം. പാസഞ്ചർ ട്രെയിനുകൾക്ക് 40-44 മിനിറ്റ് വരെ ലാഭിക്കാം.

ചരക്ക് തീവണ്ടികൾക്ക് 2 മണിക്കൂർ (120 മിനിറ്റ്) വരെ യാത്രാസമയം കുറയും. ഷൊർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതം കൂടുതൽ കാര്യക്ഷമമാകും. കേരളത്തിലെ റെയിൽവേ വികസനത്തിന് കരുത്തേകുന്ന തീരുമാനമാണിത് എന്നാണ് സുരേഷ് ഗോപി എംപി പ്രതികരിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala