HomeKeralaപൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകൾ; മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികളും കോഴിക്കോട്ട് കൗമാരക്കാരനും കുളത്തിൽ...

പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകൾ; മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികളും കോഴിക്കോട്ട് കൗമാരക്കാരനും കുളത്തിൽ മുങ്ങിമരിച്ചു | Malappuram Areekode drowning

മലപ്പുറം/കോഴിക്കോട്: സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ നാടിനെ കണ്ണീരിലാഴ്ത്തി സംസ്ഥാനത്ത് മൂന്ന് വിദ്യാർത്ഥികൾ കുളങ്ങളിൽ മുങ്ങിമരിച്ചു (Malappuram Areekode drowning). മലപ്പുറം അരീക്കോട്ടും കോഴിക്കോട് തിരുവങ്ങൂരിലുമായി വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണമായ രണ്ട് അപകടങ്ങളും സംഭവിച്ചത്.

മലപ്പുറം അരീക്കോട് കാവനൂർ കിളിക്കല്ലിങ്ങലിൽ സഹോദരങ്ങളായ രണ്ട് പിഞ്ചു വിദ്യാർത്ഥികളാണ് വീട്ടുപറമ്പിലെ കുളത്തിൽ മുങ്ങിമരിച്ചത്. കിളിക്കല്ലിങ്ങൽ ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിനി അഫിയ, മൂന്നാം ക്ലാസ് വിദ്യാർത്ഥി അഫ്നാൻ എന്നിവരാണ് മരണപ്പെട്ടത്. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികൾ തൊട്ടടുത്തുള്ള കുളത്തിൽ കൈകാലുകൾ കഴുകാനും കുളിക്കാനുമായി പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാതിരുന്നതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിനുള്ളിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഉടൻ തന്നെ അരീക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മറ്റൊരു ദുരന്തത്തിൽ കോഴിക്കോട് തിരുവങ്ങൂരിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂർ സ്വദേശി വിഘ്നേഷാണ് (16) മരണപ്പെട്ടത്. സ്കൂളിലെ കൂട്ടുകാർക്കൊപ്പം തിരുവങ്ങൂരിലെ ജനവാസമില്ലാത്ത മേഖലയിലെ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ വിഘ്നേഷ് കയത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരേദിവസം കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ മൂന്ന് വിദ്യാർത്ഥികൾ ജലാശയങ്ങളിൽ ജീവനറ്റത് ഇരു ജില്ലകളെയും കടുത്ത നോവിലാഴ്ത്തിയിരിക്കുകയാണ്.

Story Summary: In two separate tragic incidents in Malappuram and Kozhikode districts, three students drowned on Thursday. In Areekode, Malappuram, young siblings Afiya (Class 4) and Afnan (Class 3)—children of Choleyil Ali—drowned in a pond near their house after returning from school. In Thiruvangoor, Kozhikode, a 16-year-old student named Vignesh from Atholi drowned while bathing in a quarry pond with friends.

WhatsApp Channel Banner

Latest updates

‘രാജ്യദ്രോഹികൾക്ക് വളമാവരുത്’; ഡൽഹി സമരത്തിൽ പ്രതികരിച്ച് അഖിൽ മാരാർ,...

കൊല്ലം: ഡൽഹിയിൽ വിദ്യാർത്ഥികളും സി.ജെ.പി.യും നയിക്കുന്ന പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രാഷ്ട്രീയ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ അഖിൽ മാരാർ. സമരങ്ങളെ അധികാരത്തിന്റെ ബലത്തിൽ അടിച്ചമർത്താൻ ശ്രമിക്കുന്നത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ഇന്ന് 4...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലേക്ക് ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

‘ഇരിക്കവിടെ!’: ടിവി അഭിമുഖത്തിനിടെ വളർത്തു നായയോട് ആക്രോശിച്ച് ഓസ്‌ട്രേലിയൻ...

ക്വീൻസ്‌ലൻഡ് : വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ വൺ നേഷൻ നേതാവ് പോളിൻ ഹാൻസന്റെ വിവാദപരമായ യൂറോപ്യൻ പര്യടനത്തെ പ്രതിരോധിച്ച് ലൈവ് ടിവി അഭിമുഖത്തിനെത്തിയ മുൻ ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബാർണബി ജോയ്‌സ് വൻ ട്രോളുകൾക്ക്...

നീറ്റ് വിഷയത്തിലടക്കം ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു: ധർമേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധവും ബഹളവും ശക്തമാകുന്നു. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്സഭയും തടസ്സപ്പെട്ടു. അതിനിടെ വനിതാ എം.പിമാർക്കെതിരെ മോശം പരാമർശം നടത്തിയെന്ന ആരോപണത്തിൽ തൃണമൂൽ...

DON'T MISS

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...