Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeKerala'അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശത്തോടെ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നതിൽ തെറ്റില്ല': 'ചൂരൽ പ്രയോഗ'ത്തിൽ...

‘അധ്യാപകനോ അധ്യാപികയോ നല്ല ഉദ്ദേശത്തോടെ വിദ്യാർത്ഥിയെ ശിക്ഷിക്കുന്നതിൽ തെറ്റില്ല’: ‘ചൂരൽ പ്രയോഗ’ത്തിൽ ഹൈക്കോടതി, അധ്യാപകനെതിരായ കേസ് റദ്ദാക്കി | Student

🎙️ Latest Podcast

കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.(There is nothing wrong with a teacher punishing a student, with good intentions, says High Court)

2025 ഫെബ്രുവരി 10-നായിരുന്നു കേസിനാസ്പദമായ സംഭവം. അച്ചടക്ക ലംഘനത്തിന്റെ പേരിൽ അധ്യാപകൻ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി ചൂരൽ കൊണ്ട് അടിച്ചെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. ഇതിൽ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി ഇപ്പോൾ റദ്ദാക്കിയത്.

വിദ്യാലയത്തിലെ അച്ചടക്കം നിലനിർത്താനും കുട്ടികളെ തിരുത്താനും അധ്യാപകർക്ക് പ്രത്യേക അധികാരമുണ്ട്. കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ തന്നെ മാതാപിതാക്കൾ ഇത്തരം അച്ചടക്ക നടപടികൾക്കുള്ള അനുവാദം പരോക്ഷമായി നൽകുന്നതായി കണക്കാക്കണമെന്ന് കോടതി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala