തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ വിവാദ ഭേദഗതികൾ നിലവിലുള്ള രൂപത്തിൽ പാസ്സാക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്ന ആശങ്കകൾ പരിഗണിച്ച ശേഷം ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(The bill will be passed only after the concerns are resolved, Rajeev Chandrasekhar on FCRA Bill)
ബിൽ മാറ്റിവെച്ച തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സിബിസിഐ പിആർഒ പ്രതികരിച്ചു. എങ്കിലും ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബിൽ പൂർണ്ണമായി പിൻവലിച്ചിട്ടില്ലെന്നും തൽക്കാലത്തേക്ക് മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നത് മാറ്റിവച്ചിരുന്നു.

