Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaകീഴ്‌ക്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ...

കീഴ്‌ക്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യത്തിനെതിരെ SIT ഹൈക്കോടതിയിലേക്ക് | Sabarimala

🎙️ Latest Podcast

എറണാകുളം: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം നൽകിക്കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രത്യേക അന്വേഷണ സംഘം. വസ്തുതകൾ പൂർണ്ണമായി മനസ്സിലാക്കാതെയാണ് കോടതി പരാമർശങ്ങൾ നടത്തിയതെന്നാണ് എസ് ഐ ടിയുടെ വാദം.(SIT to move High Court against Thantri’s bail in Sabarimala gold theft case)

തന്ത്രിക്കെതിരെ നിർണ്ണായകമായ നിരവധി തെളിവുകൾ കൈവശമുണ്ടെന്നും എന്നാൽ ജാമ്യഹർജി പരിഗണിച്ച വേളയിൽ ഇവ പൂർണ്ണമായി കോടതിയിൽ ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കീഴ്‌ക്കോടതി ഉത്തരവ് കേസന്വേഷണത്തെ ദോഷകരമായി ബാധിക്കും. അതിനാൽ ഈ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരിക്കും എസ് ഐ ടി ഹൈക്കോടതിയെ സമീപിക്കുക.

അതേസമയം, കൊല്ലം കോടതിയുടെ വിധിയിൽ അസാധാരണത്വം ഉണ്ടെന്ന് നിയമമന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി പോലെയായിരുന്നു ഈ ഉത്തരവിന്റെ സ്വഭാവം. ഒരു അവസാന വിധി പോലെയാണ് കീഴ്ക്കോടതി ഇത് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ല എന്നും മന്ത്രി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.